വാഷിംഗ്ടൺ: ഇന്ത്യൻ പ്രതീക്ഷകൾ സജീവമാക്കി യുഎസ് ഓപ്പൺ വനിതാ ഡബിൾസിൽ സാനിയ മിർസ സഖ്യം സെമിഫൈനലിൽ. സാനിയ മിര്‍സയും ചൈനീസ് താരം ഷുവായി പെംഗും അടങ്ങിയ സഖ്യം ടിമിയ ബാബോസ്- ആന്ദ്രേ ഹവാകോവ ജോഡിയെ പരാജയപ്പെടുത്തിയാണ് അവസാന നാലിലെത്തിയത്. സ്കോർ: 7-6, 6-4.
ഒരു മണിക്കൂറും 56 മിനിറ്റും നീണ്ടുനിന്ന മത്സരത്തിനൊടുവിലാണ് നാലാം സീഡായ സാനിയ സഖ്യം വിജയം കണ്ടത്.