മലയാള സിനിമയിലെ കൗമാരനടിമാരില്‍ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പന്‍. ബാലതാരമായി മലയാള സിനിമയില്‍ അരങ്ങേറിയ സാനിയ ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് നായികയാവുന്നത്.
പിന്നീട് പ്രേതം 2, ലൂസിഫര്‍, പതിനെട്ടാംപടി തുടങ്ങി നിരവധി ചിത്രത്തില്‍ താരം വേഷമിട്ടു. കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ത്രില്ലര്‍ ചിത്രമാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്.
ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ന്റെ നായികയായാണ് സാനിയ എത്തുന്നത്. ഇപ്പോഴിത് ഈ സിനിമയുടെ അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി.
ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു നടിയുടെ തുറന്നു പറച്ചില്‍. ചിത്രത്തില്‍ നടന്‍ വിജിലേഷുമായി ചെയ്ത ചുംബനരംഗത്തെ കുറിച്ചാണ് സാനിയ മനസുതുറന്നത്.
ഒരു സിനിമയുടെ കഥയ്ക്ക് ആവശ്യമായി വന്നാല്‍ ചുംബന സീന്‍ ചെയ്യുന്നതില്‍ തെറ്റില്ലെന്ന് നടി പറയുന്നു. കൃഷ്ണന്‍കുട്ടി പണിതുടങ്ങി എന്ന സിനിമയിലെ ചുംബന രംഗത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ അതിന്റെ സംവിധായകനോടും തിരക്കഥാകൃത്തിനെ കുറിച്ചും അതിനോട് ചോദിച്ചിരുന്നു.
ആ കഥയ്ക്ക് അത്തരമൊരു രംഗം ആവശ്യമായി വന്നതിനാലാണ് അത് ചെയ്തത്. ഞാന്‍ സിനിമ തിരഞ്ഞെടുക്കുന്നതില്‍ എന്റെ വീട്ടുകാര്‍ക്കും പങ്കുണ്ട്.
ഇങ്ങനെയൊരു സിനിമയും അതിലെ ചുംബന രംഗവും മുന്നില്‍ വന്നപ്പോള്‍ ഞാന്‍ വീട്ടുകാരോട് കാര്യം പറഞ്ഞിരുന്നു. അവരുടെ തീരുമാനവും അറിയണമായിരുന്നു.
ആ സിനിമയ്ക്ക് അത്തരമൊരു രംഗം ഒഴിച്ചുകൂടാനാവാത്തതാണെങ്കില്‍ ഒരു നടിയെന്ന നിലയില്‍ അങ്ങനെ ചെയ്യുന്നതില്‍ പ്രശ്‌നമില്ലെന്ന് വീട്ടുകാരും പറഞ്ഞുവെന്നും സാനിയ പറയുന്നു.
ചുംബന രംഗത്തില്‍ എനിക്കൊപ്പം അഭിനയിച്ച വിജിലേഷേട്ടന് അത്തരമൊരു സീന്‍ ചെയ്യാന്‍ ഭയങ്കര ചമ്മലായിരുന്നു.
ആ സമയത്ത് പുളളിയുടെ കല്യാണം ഉറപ്പിച്ചത് കൊണ്ട് കല്യാണം കഴിക്കാന്‍ പോകുന്ന കുട്ടിയോട് ചെയ്യാന്‍ പോകുന്ന ചുംബന രംഗത്തെ കുറിച്ച് പറഞ്ഞോ എന്നൊക്കെ ഞാന്‍ ചോദിച്ചിരുന്നു.
അതൊക്കെ പറഞ്ഞിട്ടുണ്ടെന്നും സിനിമയിലെ കഥാപാത്രം ആയതുകൊണ്ട് അവള്‍ക്ക് അതൊന്നും പ്രശ്‌നമില്ലെന്നും വിജിലേഷേട്ടന്‍ എന്നോട് പറഞ്ഞത്.
ട്രെയിലര്‍ വന്നപ്പോള്‍ അതില്‍ ചുംബനരംഗം ആഡ് ചെയ്തിട്ടുണ്ടെന്ന് വിജിലേഷട്ടനോട് പറഞ്ഞപ്പോള്‍ പുളളി ഞെട്ടി. പിന്നീട് കല്യാണം ഒക്കെ കഴിഞ്ഞു.
എന്തായാലും എന്നെ കല്യാണം വിളിച്ചിട്ടില്ല. ഇതിന്റെ പേരില്‍ അവിടെ നിന്ന് ഇടികിട്ടി കാണുമോ എന്നൊന്നും അറിയില്ലെന്നും സാനിയ പറയുന്നു.