കൗമാരപ്രായം പിന്നിടും മുമ്പു തന്നെ മലയാളത്തിലെ യുവനായികമാരുടെ തന്റേതായ ഒരു സ്ഥാനം നേടിയ നടിയാണ് സാനിയ ഇയ്യപ്പന്‍.
2014ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ ബാല്യകാലസഖിയില്‍ ബാലതാരമായിട്ടാണ് സാനിയ അഭിനയജീവിതത്തിന് തുടക്കം കുറിച്ചത്. നായികയുടെ ചെറുപ്പക്കാലമാണ് സാനിയ ആ ചിത്രത്തില്‍ അവതരിപ്പിച്ചത്.
എന്നാല്‍ ക്വീന്‍ എന്ന സിനിമയിലെ ചിന്നു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സാനിയ പ്രേക്ഷകമനസ്സില്‍ ഇടം നേടിയത്.
വളരെ ചെറുപ്പത്തില്‍ തന്നെ ഡാന്‍സ് പരിശീലിച്ച് തുടങ്ങിയ സാനിയ ഇന്ന് തികഞ്ഞൊരു നര്‍ത്തകി കൂടിയാണ്. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ കടന്ന് വന്നതിന് ശേഷമാണ് സാനിയ സിനിമയിലേക്ക് പ്രവേശിച്ചത്.
ഫാഷന്‍ രംഗത്തും തന്റേതായ ഒരു ഇരിപ്പിടം താരം നേടിയെടുത്തിട്ടുണ്ട്. അഭിനയത്തിനും മോഡലിംഗിനും ഒപ്പം ഫിറ്റ്നസിന്റെ കാര്യത്തിലും ഏറെ ശ്രദ്ധ പുലര്‍ത്തുന്ന സാനിയ ജിമ്മിലെ വര്‍ക്ക്ഔട്ട് സെക്ഷനുകള്‍ മുടക്കാറില്ല.
ക്വീനിന്റെ വിജയത്തെ തുടര്‍ന്ന് പ്രേതം 2, ലൂസിഫര്‍, കൃഷ്ണന്‍കുട്ടി പണി തുടങ്ങി, ദി പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങളിലും സാനിയ അഭിനയിച്ചിട്ടുണ്ട്.
ഇതിനെല്ലാം പുറമേ യാത്രകളെ ഏറെ പ്രണയിക്കുന്ന ഒരാള്‍ കൂടിയാണ് സാനിയ. വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും ആ വിശേഷങ്ങള്‍ ആരാധകരുമായി സാനിയ പങ്ക് വെക്കാറുമുണ്ട്.
കഴിഞ്ഞ ദിവസം സൈമ അവാര്ഡ്സിലും താരം പുരസ്കാരം കരസ്ഥമാക്കിയിരുന്നു. കോവിഡ് കാലമായതോടെ നിരവധി ഡാന്‍സ് വീഡിയോകളാണ് താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.
ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാം റീല്‍സില്‍ സാനിയ പങ്ക് വെച്ച ഡാന്‍സ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. വീഡിയോയില്‍ സാനിയ എക്സ്ട്രാ ഹോട്ടാണെന്നാണ് ഏവരും പറയുന്നത്.