താരങ്ങളെല്ലാം ഇന്ന് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പ്രത്യേകിച്ച് യുവതാരങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ തന്റെ ബോള്‍ഡ് ചിത്രങ്ങളും ഫോട്ടോഷൂട്ടും ഡാന്‍സുമൊക്കെയായി നിറഞ്ഞു നില്ക്കുന്ന താരമാണ് സാനിയ ഇയ്യപ്പന്‍.
വളരെ ചുരുങ്ങിയ സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും ഈ രംഗത്ത് സ്വന്തമായൊരു ഇടം നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.
മോഡലിംഗിലും സജീവമായ സാനിയ സോഷ്യല്‍ മീഡിയയിലെ താരമാണ്. സാനിയ പങ്കുവച്ച പുതിയ ചിത്രങ്ങളാണിപ്പോൾ സോഷ്യല്‍ മീഡിയയില്‍ ചർച്ചാവിഷയം.
2022-ല്‍ നടത്തിയ മാലിദ്വീപ് യാത്രയില്‍ നിന്നുമുള്ള ചിത്രങ്ങളാണ് സാനിയ പങ്കുവച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പമായിരുന്നു സാനിയയുടെ യാത്ര. യാത്രയില്നിന്നുമുള്ള തന്റെയും കുടുംബാംഗങ്ങളുടെയും ചിത്രങ്ങളും വീഡിയോകളുമൊക്കെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
ചിത്രങ്ങളില്‍ ബിക്കിനിയണിഞ്ഞും സാനിയയെ കാണാം. ഇതിലൊരു ചിത്രത്തില്‍ ഓറഞ്ച് നിറത്തിലുള്ള ബിക്കിനിയാണ് സാനിയ ധരിച്ചിരിക്കുന്നത്. പിന്നാലെ കമന്റുകളുമായി സോഷ്യല്‍ മീഡിയ എത്തിയിരിക്കുകയാണ്.
അശ്ലീല കമന്റുകള്‍ക്കൊപ്പം ‘പത്താന്’ വിവാദത്തെ ഓര്‍മപ്പെടുത്തുന്ന കമന്റുകളും നിറയുകയാണ്. (കാവി കളറിലുള്ള ബിക്കിനിയണിഞ്ഞ് പത്താൻ എന്ന സിനിമയിൽ ഷാരൂഖ് ഖാനോടൊപ്പം ഒരു ഗാനരംഗത്ത് ദീപിക പദുക്കോൺ നൃത്തം ചെയ്തതു വലിയ വിവാദമായിരുന്നു)
അല്ലാ, ഓറഞ്ച് ഇട്ട് ഇങ്ങനൊക്കെ നിക്കണോ. ഇനി ബാന്‍ ചെയ്യുമോ? ഫോട്ടോ കത്തിക്കുമോ? വസന്തങ്ങള്‍ ക്യൂ പാലിക്കുക, ഈശ്വരാ ഓറഞ്ച് കളര്‍ നീ തീര്‍ന്നെടാ നീ തീര്‍ന്നു, ഓറഞ്ച് കളര്‍ ബിക്കിനി ഒക്കെ ഇട്ട് ഫേമസ് ആവാനുള്ള പുറപ്പാടിലാണല്ലെ,
ഇവളെ ദീപികയുമായി താരതമ്യം ചെയ്യല്ലേ അത് ദീപികയ്ക്ക് കുറച്ചിലാണ്, സംഘികളേ ഉണരൂ അവിടെ ദീപിക ഇവിടെ സാനിയ, ഇതാര് സൂപ്പര്‍ മാനോ? ഇതൊരു പ്രതിഷേധം ആണോ? ദെ മൊതലാളി ഓറഞ്ച്, കേസ് കൊടുക്കണം പിള്ളേച്ചാ, എന്നിങ്ങനെയാണ് കമന്റുകള്‍.
അതേസമയം സാദചാര ആക്രമണം നടത്തുന്നവരെ എതിര്‍ത്തും നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്. നിങ്ങള്‍ക്ക് മാറ്റം അനിവാര്യമായി തോന്നുമ്പോള്‍ നിങ്ങള്‍ മാറുക, മറ്റുള്ളവര്‍ പലതും പറയും അത് നിങ്ങള്‍ കാര്യമാക്കേണ്ട, എനിക്ക് ഇഷ്ട്ടായി എന്നൊക്കെയാണ് സാനിയയെ അനുകൂലിച്ചെത്തുന്നവര്‍ പറയുന്നത്.