മലയാളത്തിലെ യുവനായികമാരില്‍ മുന്‍നിരയിലുള്ള താരമാണ് സാനിയ ഇയ്യപ്പന്‍.
മമ്മൂട്ടിയുടെ ബാല്യകാല സഖിയിലൂടെ ബാലതാരമായി സിനിമയിലെത്തിയെങ്കിലും ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് സാനിയ ആദ്യം ജനശ്രദ്ധ നേടുന്നത്.
പിന്നീട് ക്വീന്‍ എന്ന സിനിമയിലൂടെ നായികയുമായി. ലൂസിഫറില്‍ മഞ്ജുവാര്യരുടെ മകളായി എത്തിയ സാനിയ ഏറെ ജനശ്രദ്ധ നേടിയെടുത്തു. മമ്മൂട്ടി ചിത്രം പതിനെട്ടാം പടിയിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു.
അഭിനയത്തോടൊപ്പം മോഡലിംഗിലും സാനിയ സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ആരാധകര്‍ക്കായി പങ്കു വെക്കാറുണ്ട്.
കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രത്തിലാണ് സാനിയ അവസാനം അഭിനയിച്ചത്. സല്യൂട്ട് എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പവും സാനിയ അഭിനയിക്കുന്നുണ്ട്.
വളരെ ചെറുപ്പത്തില്‍ തന്നെ ഡാന്‍സ് പരിശീലിച്ച് തുടങ്ങിയ സാനിയ ഇന്ന് തികഞ്ഞൊരു നര്‍ത്തകി കൂടിയാണ്.
അഭിനയത്തിനും മോഡലിംഗിനും ഒപ്പം ഫിറ്റ്നസിന്റെ കാര്യത്തിലും ഏറെ ശ്രദ്ധ പുലര്‍ത്തുന്ന സാനിയ ജിമ്മിലെ വര്‍ക്ക്ഔട്ട് സെക്ഷനുകള്‍ മുടക്കാറില്ല.
സാനിയ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്ക് വെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുന്നത്.
മാലിദ്വീപില്‍ അവധിക്കാലം ആഘോഷിക്കുന്ന സമയത്ത് കടലിനടിയില്‍ നീന്തിയ ഒരു വീഡിയോയാണ് നടി പങ്ക് വെച്ചത്. ഏറ്റവും മികച്ച ജന്മദിനം എന്ന അടികുറിപ്പോട് കൂടിയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.