മലയാളത്തിലെ യുവനടിമാരില് ശ്രദ്ധേയയായണ് സാനിയ ഇയ്യപ്പന്. മികച്ച നര്ത്തകി കൂടിയായ സാനിയ ഡാന്സ് റിയാലിറ്റിഷോയിലൂടെയാണ് കലാജീവിതം ആരംഭിച്ചത്.
പിന്നീട് ബാലതാരമായി സിനിമയിലെത്തുകയായിരുന്നു. ക്വീന് എന്ന ചിത്രത്തിലൂടെയാണ് സാനിയ നായികയായി മാറുന്നത്.
സോഷ്യല് മീഡിയയിലും താരം സജീവമാണ്. തന്റെ ഫാഷന് സെന്സിലൂടെയും സാനിയ ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്.
തന്റെ ബോള്ഡ് വേഷങ്ങളുടെ പേരില് സാനിയ പലപ്പോഴും സോഷ്യല് മീഡിയയുടെ സദാചാര ആക്രമണവും നേരിട്ടിട്ടുണ്ട്.
സാനിയയുടെ പ്രണയവും പലപ്പോഴും സോഷ്യല് മീഡിയയില് ചര്ച്ചയായിട്ടുണ്ട്. മേക്കപ്പ് ആര്ട്ടിസ്റ്റ് സാംസണ് ലീ, ഡാന്സറും ബിഗ് ബോസ് താരവുമായ റംസാന് തുടങ്ങിയവരുമായി സാനിയയുടെ പേര് ചേര്ത്ത് ഗോസിപ്പുകള് പ്രചരിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ധന്യ വര്മയ്ക്ക് നല്കിയ അഭിമുഖത്തില് തന്റെ വാര്ത്തകളോട് പ്രതികരിക്കുകയാണ് സാനിയ.
സാനിയയുടെ വാക്കുകള് ഇങ്ങനെ…സാംസിന് സ്ത്രീകളോടേ താല്പര്യമില്ല. സാംസിന്റേയും എന്റേയും റിലേഷനെക്കുറിച്ച് സംസാരിക്കാന് ഞാന് ആഗ്രഹിക്കുന്നുവെന്നാണ് ഞാന് പറഞ്ഞത്.
എന്റേയും സാംസിന്റേയും അടുപ്പത്തെക്കുറിച്ചാണ് ഞാന് സംസാരിക്കാന് ഉദ്ദേശിച്ചത്. പക്ഷെ ഓണ്ലൈന് മീഡിയ സാനിയ ഇയ്യപ്പന്റെ പുതിയ കാമുകന് എന്ന തരത്തിലാണ് വാര്ത്ത നല്കിയതെന്നും താരം പറയുന്നു.
വാര്ത്ത സാമിനും വിശ്വസിക്കാന് പറ്റിയില്ല. എന്റെ ഗോസിപ്പ് സിസ്റ്റര് ആണ് സാം എന്നും സാനിയ പറയുന്നു.
ഞാനും റംസാനും കുട്ടിക്കാലം മുതല്ക്കേ സുഹൃത്തുക്കളാണ്. എന്നേയും റംസാനേയും അറിയുന്നവര്ക്ക് അറിയാം കാമറയ്ക്ക് പിന്നില് ഞങ്ങള് എങ്ങനെ ആണെന്ന്.
ഞങ്ങള് കീരിയും പാമ്പും പോലെയാണ്. 24 മണിക്കൂറും ഞങ്ങള് അടിയുണ്ടാക്കി കൊണ്ടിരിക്കും. എന്തെങ്കിലും ഡാന്സ് ആണെങ്കിലും സമയമെടുക്കും.
വരുന്ന ആള്ക്കാര്ക്ക് പോലും ദേഷ്യം വരും. അവനൊരു സ്റ്റെപ്പ് പറയുമ്പോള് അത്രയൊന്നും കഷ്ടപ്പെടാന് പറ്റില്ലെന്ന് ഞാന് പറയും. പറ്റില്ലെങ്കില് ചെയ്യണ്ട എന്നാകും അവന് പറയുക.
പക്ഷെ എന്റെ ജീവിതത്തിലെ ആദ്യത്തെ ഡാന്സ് പാര്ട്ണര് ആണ് റംസാന്. അവന് എന്നെ ഒരുപാട് ഇന്സ്പൈര് ചെയ്തിട്ടുണ്ട്.
റംസാന്റെ വിജയത്തിലേക്കുള്ള യാത്ര ഞാന് കണ്ടിട്ടുണ്ട്. വളരെ സാധാരണ കുടുംബത്തില് നിന്നുമാണ് റംസാന് വരുന്നത്.
അവന്റെ കുടുംബം ഇന്നത്തെ നിലയിലെത്തിയത് അവന് കാരണമാണ്. എനിക്ക് റംസാനുമായി റിലേറ്റ് ചെയ്യാന് പറ്റുന്ന ഒരുപാട് കാര്യങ്ങളുണ്ട്.
ഈയ്യടുത്ത് അവനൊരു കാര് വാങ്ങി. എനിക്ക് ഒരുപാട് സന്തോഷം തോന്നി. റംസാന് ജനിച്ചതേ ഡാന്സിന് വേണ്ടിയാണെന്നാണ് താന് വിശ്വസിക്കുന്നതെന്നും സാനിയ പറയുന്നു.
ഒരു റിലേഷന്ഷിപ്പില് ഏറ്റവും പ്രധാനപ്പെട്ടത് റെസ്പെക്ട് ആണെന്നാണ് സാനിയ പറയുന്നത്. താന് ഒരു പ്രണയത്തിലായിരുന്നപ്പോള് കാമുകന് പറയുന്നത് പോലെയായിരുന്നു ജീവിച്ചിരുന്നത്.
എന്നാല് ആരുടേയും പാവ ആവാന് പറ്റില്ലെന്ന് മനസിലാക്കി. തുല്യമായ റെസ്പെക്ട് ലഭിക്കണം. സിനിമയിലായത് കൊണ്ട് തന്നെ മനസിലാക്കുന്നൊരു പങ്കാളിയെയാണ് തനിക്ക് ആവശ്യമെന്നും സാനിയ പറയുന്നുണ്ട്.
അങ്ങനെ ഒരാളെ കിട്ടുക ബുദ്ധിമുട്ടാണെന്നും എന്നാല് താന് ഇപ്പോള് തന്റെ കരിയറിലാണ് ശ്രദ്ധിക്കുന്നതെന്നും സാനിയ വ്യക്തമാക്കുന്നുണ്ട്.