നൃത്ത റിയാലിറ്റിഷോയിലൂടെ എത്തി മലയാള സിനിമയില്‍ താരമായി മാറിയ നടിയാണ് സാനിയ ഇയ്യപ്പന്‍.
അഭിനേത്രിയും മികച്ചൊരു നര്‍ത്തകിയുമായ താരം മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ ബാല്യകാലസഖി എന്ന ചിത്രത്തലെ ചെറിയ വേഷത്തിലൂടെയാണ് സിനിമയില്‍ എത്തിയത്.
പിന്നീട് ക്വീന്‍ എന്ന ചിത്രത്തിലൂടെ നായികയായി തുടക്കം കുറിച്ചു. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ താരം അഭിനയിച്ചു.
താരരാജാവ് മോഹന്‍ലാലിന്റെ ലൂസിഫറിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമായ സാനിയ പലപ്പോഴും തന്റെ ഗ്ലാമറസ് ചിത്രങ്ങളും വീഡിയോകളും എല്ലാം താരം സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കാറുണ്ട്.
വളരെ പെട്ടെന്ന് ഇവയൊക്കെ വൈറലായി മാറാറുമുണ്ട്. തന്റെ വസ്ത്രധാരണത്തിന്റെ പേരില്‍ പലപ്പാഴും താരം സൈബര്‍ ആക്രമണങ്ങളും നേരിടാറുണ്ട്.
ഇപ്പോഴിതാ ലൂസിഫര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ നേരിട്ട പ്രതിസന്ധികളെപ്പറ്റി സംസാരിക്കുകയാണ് സാനിയ.
ജാന്‍വി എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ഇത് അഭിനയിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള കഥാപാത്രമായിരുന്നുവെന്നും പൃഥ്വിരാജാണ് തന്നെ പറഞ്ഞ് മനസ്സിലാക്കി തന്നതെന്നും സാനിയ കൂട്ടിച്ചേര്‍ത്തു.
ചിത്രത്തില്‍ അഭിനയിക്കുന്നതിനു മുമ്പു തന്നെ പൃഥിരാജ് തനിക്ക് മുന്നറിയിപ്പ് തന്നിരുന്നുവെന്നും സാനിയ പറഞ്ഞു.
സ്ക്രിപ്റ്റ് പറയുമ്പോള്‍ പൃഥ്വിരാജ് പറഞ്ഞത് രണ്ട്് കാര്യങ്ങള്‍ ആലോചിക്കണം എന്നായിരുന്നു. ഒന്ന് ചൈല്‍ഡ് ആര്‍ട്ടിസ്റ്റായി വീണ്ടും മാറാന്‍ സാധ്യതയുണ്ടെന്നും കുട്ടി എന്നുള്ള പേര് വരാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു.
എന്നാല്‍ തന്നെക്കൊണ്ട് ആ റോള്‍ ചെയ്യാന്‍ പറ്റുമെന്ന് പൃഥ്വിരാജ് പറഞ്ഞ് മനസ്സിലാക്കി തന്നുവെന്നും അങ്ങനെ താന്‍ ചെയ്തുവെന്നും താരം പറയുന്നു.
ലൂസിഫര്‍ പുറത്തിറങ്ങി കവിഞ്ഞതിന് ശേഷമാണ് പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് തനിക്ക് ബോധ്യമായതെന്നും കുട്ടിയായാണ് തന്നെയെല്ലാവരും കണ്ടതെന്നും അതുകൊണ്ടാണ് പല വേഷങ്ങളും ചെയ്യാന്‍ വിളിക്കാത്തതെന്ന് പലരും പറഞ്ഞുവെന്നും സാനിയ പറയുന്നു.