ബാലതാരമായി വന്ന് മലയാള സിനിമയില്‍ നായികയായ താരമാണ് സാനിയ ഇയ്യപ്പന്‍. നര്‍ത്തകി എന്ന നിലയിലും അതുല്യ പ്രകടനം നടത്തിയിട്ടുള്ളയാളാണ് സാനിയ.
ക്വീന്‍ എന്ന സിനിമയിലെ നായികാ കഥാപാത്രമാണ് താരത്തെ പ്രശസ്തയാക്കിയത്. കൂടുതല്‍ ആളുകള്‍ അറിയാന്‍ തുടങ്ങിയതും ആ വേഷത്തിലൂടെ ആയിരുന്നു.
2014ല്‍ പുറത്തിറങ്ങിയ ബാല്യകാലസഖി എന്ന സിനിമയിലൂടെയാണ് സാനിയ മലയാളത്തിലേക്ക് കടന്നു വന്നത്. ആയിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് ആ സിനിമ പുറത്തിറങ്ങിയത്. മമ്മൂട്ടി ആയിരുന്നു പ്രധാന വേഷത്തില്‍ അഭിനയിച്ചത്.
2014 തന്നെ ജയസൂര്യ നായകനായ അപ്പോത്തിക്കരി എന്ന സിനിമയിലും താരം ബാലതാരമായി അഭിനയിച്ചു. മികച്ച പ്രേക്ഷകപ്രീതി ആ വേഷത്തിനും ലഭിച്ചിരുന്നു. അതിനുശേഷം താരം ചെയ്ത ഓരോ കഥാപാത്രങ്ങളും ജനപ്രീതി നേടിയവ തന്നെയാണ്.
ലൂസിഫര്‍,പ്രേതം 2 തുടങ്ങിയ ചിത്രങ്ങളിലും താരം തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വച്ചത്. അടുത്ത് പുറത്തിറങ്ങിയ ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് എന്ന ഹ്രസ്വ ചിത്രത്തിലെ താരത്തിന്റെ അഭിനയവും വളരെയധികം ശ്രദ്ധിക്കപ്പെട്ടു.
ഇന്‍സ്റ്റഗ്രാമില്‍ 1.7 മില്യണ്‍ ആളുകള്‍ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും, വീഡിയോകളും, വിശേഷങ്ങളും ആരാധകരുമായി പങ്കു വെക്കാറുണ്ട്.
കഴിഞ്ഞ ദിവസം പുറത്തുവന്ന താരത്തിന്റെ വര്‍ക്കൗട്ട് ഫോട്ടോകള്‍ വൈറലായിരുന്നു. വളരെ ആരവത്തോടെയാണ് പ്രേക്ഷകര്‍ ഇതിനെ സ്വീകരിച്ചിരിക്കുന്നത്.
പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം ഒരുപാട് കാഴ്ചക്കാരെ ഫോട്ടോകള്‍ നേടുകയും ചെയ്തു. മികച്ച പ്രതികരണങ്ങളാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്.