മലയാളികൾക്കു പ്രിയപ്പെട്ട നടിയാണ് സാനിയ ഇയ്യപ്പൻ. ഗ്ലാമര്‍ ചിത്രങ്ങളുടെ പേരിലും വസ്ത്രധാരണത്തിന്റെ പേരിലും സൈബര്‍ സദാചാരവാദികള്‍ വിടാതെ പിന്തുടരുന്ന താരങ്ങളില്‍ ഒരാളും കൂടിയാണ് സാനിയ.
ഇപ്പോള്‍ തനിക്കു നേരേയുള്ള സൈബര്‍ ആക്രമണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് സാനിയ. തന്നെ വിലയിരുത്താന്‍ ആര്‍ക്കും അവകാശമില്ല എന്നാണ് സാനിയ ഒരു പുതിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്ന ത്…
സിനിമയില്‍ വന്ന അന്നു മുതല്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിലയിരുത്തല്‍ അഭിമുഖീകരിക്കുന്നു. വിമര്‍ശനം നടത്തുന്നവരോട് പറയട്ടെ, എന്നെ വിലയിരുത്താന്‍ ആര്‍ക്കും അവകാശമില്ല.
ഞാന്‍ ആരെയും വിലയിരുത്തുന്നില്ല. വ്യക്തിപരമായി ഒരാളെ അറിയാതെ വിമര്‍ശിക്കാന്‍ ആരും വരരുത്. എന്റെ വസ്ത്രധാരണത്തെയാണ് ഏറെ അധിക്ഷേപിക്കുന്നത്.
എനിക്ക് അത് വള്‍ഗറായി തോന്നുന്നില്ല. ഇഷ്ടമായതിനാല്‍ ധരിക്കുന്നു. എന്നെ നോക്കുന്നത് എന്റെ വീട്ടുകാരാണ്. സിനിമയില്‍ അഭിനയിക്കുമ്പോള്‍ ലഭിക്കുന്ന പണം കൊണ്ടാണ് വസ്ത്രം വാങ്ങുന്നത്.
എനിക്ക് അതില്‍ അഭിമാനമാണ്. എവിടെ എന്തു മോശം, അതിനെ പ്രോത്സാഹിപ്പിക്കുന്നവരാണ് മലയാളികളെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
ഒരാളെ സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കുക അവര്‍ക്ക് രസമാണ്. നെഗറ്റീവിറ്റികളെ മലയാളികള്‍ ഏറ്റവും കൂടുതല്‍ പിന്തുണയ്ക്കുന്നു. നല്ലത് കണ്ടാല്‍ അത് തുറന്നുപറയാന്‍ മടിക്കുന്നവരാണ് മലയാളികൾ- സാനിയ പറഞ്ഞു.