ന്യൂഡല്‍ഹി: സാനിയ മിര്‍സ–മാര്‍ട്ടിന ഹിംഗിസ് സഖ്യം വീണ്ടും ഒന്നിക്കുന്നു. ഈയാഴ്ച ആരംഭിക്കുന്ന ഡബ്ല്യുടിഎ ഫൈനലിനു മുന്നോടിയായാണ് ഇരുവരും ഒന്നിക്കുന്നത്. ഓഗസ്റ്റിലാണ് ഇരുവരും വേര്‍പിരിഞ്ഞത്. സാനിയ തന്നെയാണ് ഇക്കാര്യം ടിറ്ററിലൂടെ പുറത്തുവിട്ടത്. ഒന്നാം റാങ്കില്‍ സാനിയ തുടര്‍ച്ചയായി 80 ആഴ്ച പിന്നിട്ടതിനു തൊട്ടുപിന്നാലെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. നിലവിലെ ഡബ്ല്യുടിഎ ഫൈനല്‍സ് ജേതാക്കളായ സാനിയ–ഹിംഗിസ് സഖ്യം ടൂര്‍ണമെന്റില്‍ രണ്ടാം സീഡാണ്.
2015ല്‍ കൂട്ടുചേര്ന്നശേഷം മൂന്ന് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും 11 ഡബ്ല്യുടിഎ കിരീടങ്ങളും സാനിയ–ഹിംഗിസ് സഖ്യം നേടിയിരുന്നു. തുടര്‍ച്ചയായി 41 ജയങ്ങള്‍ക്കുശേഷമാണ് സഖ്യം പിരിഞ്ഞത്. ഹിംഗിസുമായി വേര്‍പിരിഞ്ഞശേഷം ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ സ്െ്രെടക്കോവയ്ക്കൊപ്പമാണ് സാനിയ കളിക്കാനിറങ്ങിയത്.