തന്റെ ജീവചരിത്രത്തിൽ ഷാരൂഖ് ഖാനോ അക്ഷയ് കുമാറോ അഭിനയിക്കുമെങ്കിൽ താനും അഭിനയിക്കുമെന്ന് ടെന്നീസ് താരം സാനിയ മിർസ. അടുത്തിടെ കപിൽ ശർമയുടെ ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ ബോക്സർ മേരി കോം, ബാഡ്മിന്റൺ താരം സൈന നെഹ്വാൾ, ഷാർപ്പ് ഷൂട്ടർ സിഫ്റ്റ് കൗർ എന്നിവർക്കൊപ്പം സാനിയ മിർസയും പ്രത്യക്ഷപ്പെട്ടിരുന്നു.
ഇതിനിടെയാണ് സാനിയ ഇക്കാര്യം തുറന്നു പറഞ്ഞത്.ഷോയിൽ തമാശകൾക്കും സംസാരങ്ങൾക്കുമിടയിൽ സാനിയയുടെ ബയോപിക്കിൽ അവളുടെ പ്രണയിനിയെ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഷാരൂഖ് ഖാൻ നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നതായി കപിൽ പറഞ്ഞു.
ഷാരൂഖ് ജി സിനിമ ചെയ്താൽ ഞാൻ തന്നെ അഭിനയിക്കാൻ സാധ്യതയുണ്ട്. അക്ഷയ് കുമാർ അതിൽ ഉണ്ടെങ്കിൽ തീർച്ചയായും ഞാൻ അത് ചെയ്തിരിക്കും എന്നാണ് സാനിയ മറുപടി നൽകിയത്.മേരികോമിനെ പ്രിയങ്ക ചോപ്രയും സൈനയെ പരിണീതി ചോപ്രയുമാണ് അവതരിപ്പിച്ചത് എന്നും കപിൽ പറഞ്ഞു.
സാനിയയുടെ ബയോപിക്കിൽ ആര് അഭിനയിക്കണം എന്നാണ് ആഗ്രഹം എന്ന കപിലിന്റെ ചോദ്യത്തിന് ചോപ്ര സഹോദരിമാർ അവശേഷിക്കുന്നുണ്ടോ? എന്ന് സാനിയ തിരിച്ചു ചോദിച്ചു. ന്ധനമ്മുടെ രാജ്യത്ത് ധാരാളം നല്ല അഭിനേതാക്കളുണ്ടെന്ന് ഞാൻ കരുതുന്നു. ആര് അഭിനയിച്ചാലും കുഴപ്പമില്ല. അല്ലെങ്കിൽ ഞാൻ തന്നെ അഭിനയിക്കുമെന്നും സാനിയ പറഞ്ഞു.
പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കുമായി വിവാഹമോചനം നേടിയ സാനിയ ശേഷം ആദ്യം എനിക്ക് ഒരു പ്രണയം കണ്ടെത്തണമെന്നും ഷോയിൽ സാനിയ പറഞ്ഞു.