ഒടിടി പ്ലാറ്റ്ഫോമില്‍ ചെയ്ത ചിത്രമാണ് കൃഷ്ണന് കുട്ടി പണി തുടങ്ങി. അതുകൊണ്ട് തന്നെ ഒരുപാട് ആളുകളിലേക്ക് ആ സിനിമ എത്തിയിരുന്നില്ല. സിനിമ കണ്ടവര്‍ നല്ല അഭിപ്രായങ്ങള്‍ പറഞ്ഞപ്പോൾ സന്തോഷം തോന്നി.
ചിത്രത്തിന്റെ കഥ പറയുമ്പോള്‍ തന്നെ ഞാന്‍ ഭയങ്കര ത്രില്ലില്‍ ആയിരുന്നു. ഫൈറ്റ് സീക്വന്‍സ് ഒക്കെ ഉണ്ട് എന്ന് പറഞ്ഞപ്പോള്‍ ആവേശമായി. ചിത്രത്തില്‍ എനിക്ക് ഡ്യൂപ്പിനെ വയ്ക്കാന്‍ എന്ന് പറഞ്ഞിട്ടും ഞാൻ തയാറായില്ല.
ഒരു പക്ഷേ, എന്റെ പ്രായത്തിന്റെ പ്രശ്നമായിരിക്കാം. പക്ഷേ, ആ ആവേശം ഒരു ദിവസം കഴിയുമ്പോഴേക്കും തീര്‍ന്നു. നല്ല ഫൈറ്റ് രംഗങ്ങളാണ്. നല്ലോണം ഇടി കിട്ടിയിട്ടുണ്ട്
. എനിക്ക് ജീവിതത്തില്‍ ആദ്യമായി ഒരു സിനിമ എങ്ങനെയെങ്കിലും തീര്‍ത്തിട്ട് വീട്ടില്‍ പോയാല്‍ മതി എന്ന് തോന്നിയിട്ടുണ്ടെങ്കില്‍ അത് കൃഷ്ണന് കുട്ടിയാണ്.
ഷൂട്ടിംഗ് കഴിഞ്ഞ് എത്തുമ്പോഴേക്കും ആകെ അവശയായിട്ടുണ്ടാകുമായിരുന്നു. ശരീരം മുഴുവന്‍ വേദന എടുത്ത് കരഞ്ഞിട്ട് പോലുമുണ്ട്.
ചേച്ചി പുറമൊക്കെ തടവി തരുമായിരുന്നു. അത്രയേറെ എഫേർട്ട് എടുത്തു ചെയ്ത സിനിമയാണ് കൃഷ്ണന് കുട്ടി പണി തുടങ്ങി. –സാനിയ ഇയ്യപ്പൻ