ഹോബർട്ട്: അമ്മയായശേഷം ടെന്നീസ് കോർട്ടിലേക്ക് തിരിച്ചെത്തിയ ഇന്ത്യയുടെ സാനിയ മിർസ വിജയക്കുതിപ്പ് തുടരുന്നു. രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം മടങ്ങിയെത്തിയ സാനിയ ഹോബർട്ട് ഇന്റർനാഷണൽ വനിതാ ഡബിൾസിൽ സെമിയിലെത്തി.
സാനിയ മിർസ-യുക്രെയ്നിന്റെ നാദിയ കിചെനോക്ക് സഖ്യം ക്വാർട്ടറിൽ അമേരിക്കയുടെ ക്രിസറ്റീന മക്ഹാലെ-വനിയ കിം കൂട്ടുകെട്ടിനെയാണ് ക്വാർട്ടറിൽ കീഴടക്കിയത്. സ്കോർ: 6-2, 4-6, 10-4.
വെള്ളിയാഴ്ച നടക്കുന്ന സെമി പോരാട്ടത്തിൽ സ്ലോവേനിയയുടെ തമര സിഡാൻസെക്-ചെക് റിപ്പബ്ലിക്കിന്റെ മാരി ബൗസ്കോവ കൂട്ടുകെട്ടാണ് സാനിയ-കിചെനോക്ക് സഖ്യത്തിന്റെ എതിരാളി.