ഹൈദരാബാദ്: നികുതിവെട്ടിപ്പ് നടത്തിയിട്ടില്ലെന്ന് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. സേവന നികുതി അധികൃതരുടെ നോട്ടീസിനു നൽകിയ മറുപടിയിലാണ് സാനിയ ഇക്കാര്യം വ്യക്തമാക്കിയത്. സാനിയ വിദേശത്തായിരിക്കുന്നതിനാൽ അവരുടെ ചാർട്ടേഡ് അക്കൗണ്ടന്റാണ് മറുപടി നൽകിയത്.
തെലുങ്കാന സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡറായി നിയമിതയായതിന് പ്രതിഫലമായി ലഭിച്ച ഒരു കോടി രൂപയ്ക്ക് നികുതി അടച്ചില്ലെന്നായിരുന്നു പരാതി. എന്നാൽ ബ്രാന്‍ഡ് അംബാസഡറായി നിയമിതയായതിനല്ല പണം ലഭിച്ചതെന്നും പരീശിലനത്തിനു സർക്കാർ അനുവദിച്ച ഇൻസെന്റീവ് ആണെന്നുമായിരുന്നു സാനിയയുടെ മറുപടി. ഇതു സംബന്ധിച്ച രേഖകളും സാനിയക്കുവേണ്ടി അവരുടെ പ്രതിനിധി സേവന നികുതി അധികൃതർക്കുമുന്നിൽ സമർപ്പിച്ചു.
സേവനനികുതി അടച്ചില്ലെന്ന പരാതിയില്‍ സാനിയക്കെതിരേ സേവന നികുതി വഭാഗം പ്രിന്‍സിപ്പല്‍ കമ്മീഷണറാണ് നോട്ടീസ് നല്‍കിയത്. ബ്രാന്‍ഡ് അംബാസഡറായി നിയമിതയായതിന് പ്രതിഫലമായി ലഭിച്ച ഒരു കോടി രൂപയുടെ 15% സേവന നികുതിയും അതിന്റെ പിഴയുമടക്കം 20 ലക്ഷം രൂപ അടയ്ക്കണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരുന്നത്.at: