മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പന്‍. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ സാനിയ ക്യൂന്‍ എന്ന സിനിമയിലൂടെയാണ് നായികയായി എത്തുന്നത്.
നടിയായും മോഡലായുമെല്ലാം സാനിയ നിറഞ്ഞു നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ്.
സാനിയ നല്കിയ ഒരഭിമുഖം ഇപ്പോൾ ശ്രദ്ധ നേടുകയാണ്. സാനിയയുടെ വാക്കുകൾ ഇങ്ങനെ…
ആണുങ്ങളുടെ കാര്യത്തില്‍ എന്റേത് എപ്പോഴും മോശം തെരഞ്ഞെടുപ്പായിരിക്കും. പ്രായത്തിന്റേതായിരിക്കും.
പതുക്കെ പതുക്കെ പഠിച്ചുവരുമായിരിക്കും. എപ്പോഴും ബാഡ് ചോയ്സ് ആയിരിക്കും. ഇപ്പോള്‍ ഞാന്‍ വിശ്വസിക്കുന്നത് സീരിയസ് റിലേഷന്‍ഷിപ്പുകളൊന്നും വേണ്ട എന്നാണ്.
ഇത് എന്നെ ബ്രെയിന്‍വാഷ് ചെയ്ത് മനസിലാക്കിച്ചതാണ്. റിലേഷന്‍ഷിപ്പിന് പ്രാധാന്യം നല്‍കിയിരുന്ന സമയമുണ്ടായിരുന്നു.
ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അതിനനുസരിച്ച് മാറുകയോ അതുപോലെ നടക്കുകയോ ചെയ്യുമായിരുന്നു.
പക്ഷേ ഇപ്പോള്‍ ഞാന്‍ മാറി. സൂര്യോദയം വന്നുവെന്ന് പറയുമല്ലോ. ഇതൊന്നും വേണ്ട, കൂടുതല്‍ ശ്രദ്ധ വേണ്ടതുണ്ട്.
ഇതിനേക്കാള്‍ ഫോക്കസ് ചെയ്യാനുള്ള കാര്യങ്ങളുണ്ടെന്നും ഇതൊക്കെ തനിയെ കൂടെ വന്നുകൊള്ളുമെന്നും മനസിലായി. ഞാന്‍ ഭയങ്കര സെന്‍സിറ്റീവാണ്.
കണ്ണടച്ച് ആളുകളെ വിശ്വസിക്കും. എന്നിട്ട് എല്ലാം മേടിച്ച് ഉള്ളില്‍ വച്ചിരിക്കും. ഭയങ്കരമായിട്ട് അഡ്ജസ്റ്റ് ചെയ്യും- സാനിയ പറയുന്നു.
പതിനഞ്ചാം വയസില്‍ ഞാന്‍ കരുതിയരുന്നത് ഞാന്‍ ഡാന്‍സ് ടീച്ചര്‍ ആകുമെന്നാണ്. പക്ഷേ ഇന്ന് എന്റെ സ്വപ്നം വേറെയാണ്.
അത് മാറിക്കൊണ്ടിരിക്കുകയാണ്. ഭാവി എന്തായിരിക്കുമെന്ന് അറിയില്ല. പക്ഷേ എനിക്ക് ഇനിയും നല്ല സിനിമകളും കഥാപാത്രങ്ങളും ചെയ്യണമെന്നുണ്ട്.
പാര്‍വതി ചേച്ചി ചെയ്തുവച്ച ടേക്ക് ഓഫ് പോലുള്ള കഥാപാത്രങ്ങളും സ്ത്രീകേന്ദ്രീകൃത സിനിമകളുമൊക്കെ ചെയ്യണമെന്നുണ്ടെന്നും ആഗ്രഹമുണ്ടന്നും സാനിയ അഭിമുഖത്തിൽ പറഞ്ഞു.