ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് ഒരുപാട് വ്യത്യസ്തയാണ് ബിയാട്രിസ്. കഥ കേള്‍ക്കുമ്പോള്‍ തന്നെ തോന്നി ഒരിക്കലും നഷ്ടപ്പെടുത്തരുതെന്ന്.
മുമ്പു ചെയ്ത സിനിമയിലെപ്പോലെയല്ലെന്നും വേറിട്ട ആളാണെന്നും അഭിനയം ഇഷ്ടപ്പെട്ടെന്നും കേള്‍ക്കുമ്പോള്‍ ഏറെ സന്തോഷം.
ആദ്യമായി ഫൈറ്റ് ചെയ്തു. ഷൂട്ടിംഗിനിടെ പരിക്കേറ്റെങ്കിലും ആസ്വദിച്ചാണ് ഫൈറ്റ് സീന്‍ അഭിനയിച്ചത്. ഏറെ കഠിനാധ്വാനം വേണ്ടി വന്നു.
ലോക്ക്ഡൗണ്‍ സമയത്താണ് കഥ കേള്‍ക്കുന്നതും ഷൂട്ട് നടക്കുന്നതും. മുപ്പത് ദിവസം തുടര്‍ച്ചയായ ഷൂട്ട്. ആരും കൊവിഡ് പോസിറ്റീവായില്ല.
ഒടിടി റിലീസായതിനാല്‍ അധികം ആളുകളില്‍ എത്താതെ പോയതില്‍ വിഷമമുണ്ട്. സിനിമ കണ്ട് ഇപ്പോഴും മെസേജ് അയയ്ക്കുന്നവരുണ്ട്.
നല്ല സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്.
-സാനിയ ഇയ്യപ്പന്‍