മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പന്‍. ബാലതാരമായാണ് സാനിയ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ക്വീൻ എന്ന സിനിമയിലൂടെ നായികയായി മാറുകയായിരുന്നു.
സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് സാനിയ. താരത്തിന്റെ ഫോട്ടോഷൂട്ടുകളും റീലുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ സാനിയയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയുടെ മനസ് കവരുകയാണ്.
കറുപ്പ് നിറമുള്ള സാരിയാണ് സാനിയ ധരിച്ചിരിക്കുന്നത്. എന്നും മോഡേണ്‍ ഡ്രസിലെത്തുന്ന സാനിയ സാരിയിലും തിളങ്ങുകയാണെന്നാണ് ആരാധകര്‍ പറയുന്നത്.