ഇടയ്ക്കിടെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരെ അമ്പരപ്പിക്കുന്ന താരമാണ് സാനിയ ഇയ്യപ്പന്‍. അത്തരത്തില്‍ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. തായ്ലന്ഡിലെ ഒരു തടാകത്തിനരികെ നില്ക്കുന്ന സാനിയയെ ചിത്രങ്ങളില്‍ കാണാം.
റിയാലിറ്റി ഷോയിലൂടെ എത്തി സിനിമയില്‍ അരങ്ങേറ്റം കുറിച്ച സാനിയ ബാല്യകാല സഖി എന്ന ചിത്രത്തിലൂടെ ബാലതാരമായി. ക്വീന്‍ എന്ന ചിത്രത്തിലൂടെ നായികാ പദവിയിലെത്തി. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ സാനിയ അവതരിപ്പിച്ചു. എന്പുരാന് ആണ് നടിയുടെ പുതിയ പ്രോജക്ട്.