‘ഇ​തെ​ന്‍റെ സ​ഹോ​ദ​രി​യു​ടെ ക​ല്യാ​ണം ’: സ​ഹോ​ദ​രി​യു​ടെ വി​വാ​ഹ​ത്തി​ല്‍ തി​ള​ങ്ങി ന​ടി സാ​നി​യ ഇ​യ്യ​പ്പ​ന്‍

സ​ഹോ​ദ​രി സാ​ധി​ക ഇ​യ്യ​പ്പ​ന്‍റെ വി​വാ​ഹ​ത്തി​ല്‍ തി​ള​ങ്ങി ന​ടി സാ​നി​യ ഇ​യ്യ​പ്പ​ന്‍. സാ​സ്വ​ത് കേ​ദ​ര്‍ നാ​ദ് എ​ന്നാ​ണ് വ​ര​ന്‍റെ​പേ​ര്. വി​വാ​ഹ​ച്ച​ട​ങ്ങി​ലെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും ന​ടി പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ‘ഇ​തെ​ന്‍റെ സ​ഹോ​ദ​രി​യു​ടെ ക​ല്യാ​ണം ’എ​ന്നെ​ഴു​തി​യ സാ​നി​യ​യു​ടെ വ​സ്ത്ര​മാ​യി​രു​ന്നു പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം.

ഡാ​ന്‍​സും പാ​ട്ടു​മൊ​ക്കെ​യാ​യി സ​ഹോ​ദ​രി​യു​ടെ വി​വാ​ഹം ആ​ഘോ​ഷ​മാ​ക്കി സാ​നി​യ. കൊ​ച്ചി​യി​ൽ ജ​നി​ച്ചു വ​ള​ര്‍​ന്ന സാ​നി യ​യു​ടെ അ​ച്ഛ​ന്‍ ഇ​യ്യ​പ്പ​ന്‍റെ സ്വ​ദേ​ശം ത​മി​ഴ്‌​നാ​ടാ​ണ്. അ​മ്മ സ​ന്ധ്യ​യു​ടെ നാ​ട് കൊ​ടു​ങ്ങ​ല്ലൂ​രും. സാ​ധി​ക​യാ​ണ് ഒ​രേ​യൊ​രു സ​ഹോ​ദ​രി.

ഡാ​ൻ​സ് റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ​യെ​ത്തി സി​നി​മ​യി​ല്‍ സ​ജീ​വ​മാ​യ സാ​നി​യ മോ​ഡ​ലിം​ഗി​ലൂ​ടെ​യാ​ണ് ക​രി​യ​റി​നു തു​ട​ക്കം കു​റി​ച്ച​ത്. ബാ​ല്യ​കാ​ല​സ​ഖി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ബാ​ല​താ​ര​മാ​യെ​ത്തി​യ സാ​നി​യ ക്വീ​ന്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ നാ​യി​ക​യാ​യും അ​ര​ങ്ങേ​റ്റം ന​ട​ത്തി.

Related posts

Leave a Comment