ക്വീൻ എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിൽ നായികയായി അരങ്ങേറിയ താരമാണ് സാനിയ ഇയ്യപ്പൻ. റിയാലിറ്റി ഷോകളിൽ തിളങ്ങിയ ശേഷമാണ് നടി സിനിമയിൽ സജീവമായത്.
അഭിനേത്രി എന്നതിനു പുറമെ നല്ലൊരു നർത്തകി കൂടിയാണ് സാനിയ ഇയ്യപ്പൻ. ക്വീനിന് പിന്നാലെ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫറിലും സാനിയ അഭിനയിച്ചിരുന്നു.
ചിത്രത്തിലെ ജാൻവി എന്ന കഥാപാത്രം നടിയുടെ കരിയറിൽ വഴിത്തിരിവായി മാറിയിരുന്നു. ലൂസിഫറിന് പുറമെ പ്രേതം 2, പതിനെട്ടാം പടി എന്ന ശ്രദ്ധേയ സിനിമകളിലും സാനിയ അഭിനയിച്ചിരുന്നു. സിനിമാത്തിരക്കുകൾക്കിടെയിലും സോഷ്യൽ മീഡിയയിലും സജീവമാകാറുളള താരമാണ് സാനിയ.
തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കാറുണ്ട ്. ലോക് ഡൗണ് സമയം സാനിയ ഇയ്യപ്പൻ പങ്കുവെച്ച പുതിയൊരു യോഗാ ചിത്രം സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുന്നു.
ഏറെ ശരീര വഴക്കത്തോടെ ചെയ്യുന്ന വർക്കൗട്ട് ചിത്രമാണ് സാനിയ പങ്കുവെച്ചിരിക്കുന്നത്. നടിയുടെ പുതിയ ചിത്രം കണ്ട ് ഞെട്ടിയിരിക്കുകയാണ് ആരാധകർ.
എന്തൊരു ഫ്ളെക്സിബിലിറ്റിയാണ് സാനിയയ്ക്ക് എന്നാണ് ആരാധകർ ചോദിക്കുന്നത്. ഒപ്പം രസകരമായ നിരവധി കമന്റുകളും നടിയുടെ പോസ്റ്റിന് താഴെയായി വന്നിരിക്കുന്നു.
നിങ്ങൾ പശുവിന് പാലിന് പകരം റബ്ബർ പാലൊഴിച്ച ചായ ആണോ കുടിക്കുന്നത് എന്നാണ് മറ്റൊരാൾ കുറിച്ചിരിക്കുന്നത്. ഉടനെ തന്നെ ഒരു യോഗ ട്യൂട്ടോറിയൽ ക്ലാസ് തുടങ്ങൂ എന്നും ആരാധകർ സാനിയയോട് ചോദിക്കുന്നു.
താൻ ശരിക്കും സിനിമാ താരം ആണോ, അതോ ജിംനാസ്റ്റിക് ആർടിസ്റ്റോ? എന്നാണ് നടിയുടെ പോസ്റ്റിന് താഴെ വന്ന മറ്റൊരു കമന്റ്. മുന്പും തന്റെ വർക്കൗട്ട് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച താരമാണ് സാനിയ. ബാലതാരമായിട്ടാണ് സാനിയ ആദ്യം മലയാളത്തിൽ എത്തിയത്. മമ്മൂട്ടിയുടെ ബാല്യകാലസഖി എന്ന ചിത്രത്തിലാണ് നടി ആദ്യം അഭിനയിച്ചത്.
തുടർന്ന് അപ്പോത്തിക്കിരി എന്ന സുരേഷ് ഗോപി ചിത്രത്തിലും അഭിനയിച്ചു. പതിനെട്ടാം പടി എന്ന ചിത്രമാണ് സാനിയയുടേതായി ഒടുവിൽ മലയാളത്തിൽ പുറത്തിറങ്ങിയത്.
മുന്പ് തലകുത്തി നിന്ന് അഭ്യാസ പ്രകടനം കാണിക്കുന്ന ഒരു വീഡിയോയും സാനിയ പങ്കുവച്ചിരുന്നു. അസാമാന്യ മെയ്വ്വഴക്കത്തിനും ഡാൻസിനും കൈയടി നേടിയിട്ടുളള താരമാണ് സാനിയ.
നേരത്തെ സമൂഹമാധ്യമങ്ങളിൽ വന്ന നിരവധി ചലഞ്ചുകളും ഏറ്റെടുത്ത് ചെയ്ത താരമായിരുന്നു സാനിയ. കീകീ ചലഞ്ച്. പൂൾ ഡാൻസ് തുടങ്ങിയവയിലെല്ലാം പങ്കെടുത്ത് നടി വീഡിയോസ് പങ്കുവച്ചിരുന്നു.