മുംബൈ: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേര്‍ന്നാല്‍ കോണ്‍ഗ്രസിന്റെ നാശമായിരിക്കും ഫലമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം. കോണ്‍ഗ്രസ്- എന്‍സിപി സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തും എന്നത് ഭാവന മാത്രമാണെന്നും.
ഭാവന യാഥാര്‍ഥ്യമാക്കണമെങ്കില്‍ ശിവസേനയെ കൂടെക്കൂട്ടാതെ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ, ശിവസേനയുടെ പിന്തുണ സ്വീകരിക്കുകയാണെങ്കില്‍ അത് കോണ്‍ഗ്രസിന്റെ നാശമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശിവസേനയുമായി സഖ്യമുണ്ടാക്കുന്നതില്‍ തെറ്റില്ലെന്ന് ചില നേതാക്കള്‍ അഭിപ്രായപ്പെടുന്നുണ്ട്. പക്ഷേ അത് കോണ്‍ഗ്രസിന് പരിമിത കാലത്തേക്കുള്ള നേട്ടം മാത്രമേ തരുകയുള്ളു. സേനയുമായി സഖ്യമുണ്ടാക്കിയാല്‍ മറ്റു സംസ്ഥാനങ്ങളിലെ സഖ്യകക്ഷികളെ നഷ്ടമാകും.
മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ ഭരണം വരുന്നതിനെ കുറിച്ച് കോണ്‍ഗ്രസ് ഭയപ്പെടേണ്ടതില്ല. അതിനെപ്പറ്റി ഭയക്കേണ്ടത് ബിജെപിയും ശിവസേനയുമാണ് -അദ്ദേഹം പറഞ്ഞു.