മാനന്തവാടി: ആലപ്പുഴയില്‍ നടന്ന അന്തര്‍ സംസ്ഥാന അണ്ടര്‍ 23 വനിതാ ക്രിക്കറ്റില്‍ തമിഴ്‌നാടിനെ തകര്‍ത്ത് കേരളത്തിനു മിന്നും വിജയം നേടിക്കൊടുത്ത കേരളാ ടീം ക്യാപ്റ്റന്‍ എസ്. സജനാ സജീവന്‍ തിരുത്തിക്കുറിച്ചത് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയുടെ റിക്കാര്‍ഡ്. ബിസിസിഐയുടെ സൈറ്റിലും സജനയുടെ അതിവേഗ സെഞ്ച ുറി ഇടംനേടിക്കഴിഞ്ഞു.
വയനാട് മാനന്തവാടി സ്വദേശിയായ സജന 84 പന്തുകളില്‍ നിന്നാണ് 100 റണ്‍ തികച്ചത്. 91 പന്തുകളില്‍ നിന്ന് സെഞ്ച്വ ു റി നേടിയ എസ്.എസ്. ഷിന്‍ഡെയുടെ റിക്കാര്‍ഡാണ് ഇതോടെ പഴങ്കതയായത്. അന്തര്‍ സംസ്ഥാന അണ്ടര്‍ 23 വനിതാ ക്രിക്കറ്റില്‍ ഹൈദ്രാബാദ് ടീം ചാന്പ്യന്‍മാരായപ്പോള്‍ റണ്ണേഴ്‌സപ്പാകാനും സജന നയിച്ച കേരളത്തിന് കഴിഞ്ഞു.
മികച്ച പ്രകടനം കാഴ്ചവച്ച സജന സൗത്ത് സോണ്‍ ടീമിലും ഇടം നേടി. സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ അത്‌ലറ്റിക്‌സില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സജനയെ മാനന്തവാടി ജിവിഎച്ച്എസ്എസില്‍ പ്ലസ് വണ്ണില്‍ പഠിക്കുന്‌പോള്‍ കായികാധ്യാപികയായ ത്രേസ്യാമ്മ ക്രിക്കറ്റിലേക്ക് എത്തിച്ചത്. ഓട്ടോറിക്ഷാ െ്രെഡവറായ സജീവന്‍റെയും മാനന്തവാടി നഗരസഭയിലെ ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷ ശാരദാ സജീവന്‍റെയും മകളാണ്.
സഹോദരന്‍ സച്ചിന്‍ ജിവിഎച്ച്എസ്എസിലെ വിദ്യാര്‍ഥിയാണ്. കേരളാ സീനിയര്‍ വനിതാ ടീമിന്‍റെ വൈസ്ക്യാപ്റ്റന്‍ കൂടിയായ സജന കൃഷ്ണഗിരി സ്‌റ്റേഡിയത്തിലാണ് ഇപ്പോള്‍ പരിശീലനം നടത്തുന്നത്. തൃശൂര്‍ കേരളവര്‍മയിലെ ബിരുദ പഠനത്തിനൊപ്പം ക്രിക്കറ്റ് കന്പവും മുന്നോട്ടുകൊണ്ടു പോയി ഇന്ത്യന്‍ ടീമില്‍ ഇടം നേടുമെന്ന പ്രതിക്ഷയിലാണ്.