കാറോടിച്ചു കൊണ്ട് സെല്‍ഫി വീഡിയോ എടുത്ത നടിക്കെതിരേ പോലീസ് കേസ്. തെന്നിന്ത്യന്‍ താരം സഞ്ജന ഗല്റാണിക്കെതിരെയാണ് ബംഗളൂരു പോലീസ് കേസെടുത്തത്. നടി നിക്കി ഗല്‍റാണിയുടെ സഹോദരിയാണ് സഞ്ജന.
സെൽഫി വീഡിയോ സഞ്ജന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതാണ് വിനയായത്. വീഡിയോ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ വൈറലായി.
നടന് മഹേഷ് ബാബുവിനെ പ്രണയിക്കുന്നു, മഹേഷ് ബാബുവിന്റെ ‘സരിലേരു നീകവരു’ എന്ന സിനിമ കാണാന്‍ പോവുകയാണ് എന്നു പറഞ്ഞു കൊണ്ടാണ് സഞ്ജന സെൽഫി വീഡിയോയില്‍ എടുത്തത്.
വീഡിയോ വൈറലായതോടുകൂടി തിരക്കുള്ള റോഡിൽ മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് അപകടകരമായി വണ്ടിയോടിച്ചതിനാണ് നടിക്കെതിരെ ബംഗളൂരു പോലീസ് കേസെടുത്തത്.
റൂഫ് തുറന്ന കാറില്‍ സഞ്ജനയ്ക്കൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു. മൂന്നു മാസത്തിനകം പിഴ അടയ്ക്കണമെന്ന് കാണിച്ചുകൊണ്ട് ബംഗളൂരു ട്രാഫിക് പോലീസ് സഞ്ജനയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.