ബംഗളൂരു: ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ നടി സഞ്ജന ഗല്‍റാണിക്ക് ജാമ്യം.
കർണാടക ഹൈക്കോടതിയാണ് സഞ്ജനയ്ക്ക് ജാമ്യം അനുവദിച്ചത്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലായിരുന്നു നടപടി.
ബംഗളൂരു ലഹരിമരുന്ന് കേസിൽ സെപ്റ്റംബർ എട്ടിന് ആണ് സഞ്ജന അറസ്റ്റിലായത്. നടി രാഗിണി ദ്വിവേദിയും സഞ്ജനയ്ക്കൊപ്പം അറസ്റ്റിലായിരുന്നു. എന്നാൽ ഇവർക്ക് ജാമ്യം ലഭിച്ചിട്ടില്ല.
തനിക്ക് അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നും ജാമ്യം ലഭിച്ചില്ലെങ്കിൽ രക്തസ്രാവമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നുമാണ് ജാമ്യഹർജിയിൽ സഞ്ജന കോടതിയെ അറിയിച്ചത്.
ഇതോടെ നടിയെ സർക്കാർ ആശുപത്രിയിൽ ആരോഗ്യ പരിശോധന നടത്താൻ കോടതി ഉത്തരവിട്ടു. ആശുപത്രിയിലെ ആരോഗ്യ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്.
നിശാപാർട്ടികളിൽ മയക്കുമരുന്ന് ഉപയോഗിച്ചതിനാണ് ഇവർ അറസ്റ്റിലായത്.
ഗോവ, മുംബൈ, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങള്‍ക്ക് പുറമേ വിദേശത്ത് നിന്നും ഇവര്‍ക്ക് മയക്കുമരുന്ന് ലഭിച്ചെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.