മൂത്തോന്‍ സിനിമയിലൂടെ പ്രേക്ഷക മനസില്‍ ഇടം പിടിച്ച കഥാപാത്രമാണ് മുല്ല. വേഷപ്പകര്‍ച്ചയിലും നടപ്പിലൊക്കെ ഒരു ആണ്‍കുട്ടിത്തന്നെയാണ് മുല്ല. പക്ഷേ മുല്ല വിരിയുന്നത് സഞ്ജന എന്ന കൊച്ചുമിടുക്കിയിലൂടെയാണ് എന്ന് പറയുമ്പോള്‍ ആരും ഞെട്ടിപോകും.
എന്നാല്‍ അതിനെക്കാള്‍ ആശ്ചര്യപ്പെടുത്തുന്നത് സഞ്ജനയുടെ സിനിമയിലേക്കുള്ള കടന്നുവരവാണ്. സിനിമ കാണാന്‍ പോയി അഭിനേതാവായി മാറിയ ആളാണ് സഞ്ജന. അഭിനയത്തോടുള്ള അടങ്ങാത്ത ആഗ്രഹമാണ് തന്നെ സിനിമയില്‍ എത്തിച്ചത്.
അതുകൊണ്ടുതന്നെ മുല്ലയെന്ന കഥാപാത്രം യാദൃച്ഛികമായി തന്നില്‍ സംഭവിക്കുകയായിരുന്നുവെന്നാണ് സഞ്ജന വിശ്വസിക്കുന്നത്. ബംഗളൂരു ക്രിസ്തു ജയന്തി കോളജിലെ ബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ സഞ്ജനയുടെ വിശേഷങ്ങളിലേക്ക്…
മൂത്തോനിലെ വിശേഷങ്ങള്‍
സെന്‍സിറ്റീവായ വിഷയങ്ങള്‍ കോര്‍ത്തിണക്കിയ സിനിമയാണ് മൂത്തോന്‍. ക്രോസ് ഡ്രസിംഗ്, ഗേ റൊമാന്‍സ് തുടങ്ങിയ വിഷയങ്ങളാണ് സിനിമയില്‍ ചേര്‍ക്കപ്പെട്ടിട്ടുള്ളത്. ഇത്തരം വിഷയങ്ങള്‍ മലയാളസിനിമകളില്‍ കൊണ്ടുവരാന്‍ അധികമാരും ധൈര്യപ്പെട്ടിട്ടില്ല എന്നത് മൂത്തോന്‍ എന്ന സിനിമയെ മറ്റു മലയാളസിനിമകളില്‍ നിന്നു വ്യത്യസ്തമാക്കുന്നു.
സിനിമയില്‍ തെരഞ്ഞെടുത്തിരിക്കുന്ന വിഷയങ്ങള്‍ മാത്രമല്ല സിനിമയുടെ ചിത്രീകരണം നടന്ന ലൊക്കേഷനുകള്‍ക്കും പ്രത്യേകതകള്‍ ഏറെയുണ്ട്. കമാഠിപുരയിലും ലക്ഷദ്വീപിലുമായിരുന്നു ഷൂട്ടിംഗ്.
കമാഠിപുര എന്ന സ്ഥലത്ത് ബോളിവുഡ് സിനിമകളുടെ വരെ ഷൂട്ടിംഗ് നടന്നിട്ട് വര്‍ഷങ്ങളായി. നഗരത്തിന്റെ എല്ലാ സ്വഭാവങ്ങളുമുള്ള കമാഠിപുരയും നാഗരികത തൊട്ടുതീണ്ടാത്ത നിഷ്‌കളങ്കമായ ആളുകള്‍ ജീവിക്കുന്ന ശാന്തമായ ദ്വീപും കഥയ്ക്ക് അനുയോജ്യമായിരുന്നു.
സ്വന്തം സഹോദരനെ തേടിയുള്ള മുല്ല എന്ന കുട്ടിയുടെ യാത്രയാണ് മൂത്തോന്‍. മനുഷ്യ ബന്ധങ്ങളെ വളരെ വ്യത്യസ്തമായും മനോഹരമായുമാണ് സിനിമയില്‍ അവതരിപ്പിച്ചിട്ടുള്ളത്.
ടെന്‍ഷനുണ്ടായിരുന്നോ
എന്റെ ആദ്യ സിനിമയാണ് മൂത്തോന്‍. എന്റെ കൂടെ അഭിനയിച്ചിുള്ള എല്ലാവരും തന്നെ സിനിമ മേഖലയില്‍ സജീവമായിട്ടുള്ളവരാണ്. ടെന്‍ഷന്‍ ഒന്നുമുണ്ടായിരുന്നില്ല, മറിച്ച് സൂപ്പര്‍ എക്‌സൈറ്റഡായിരുന്നു ഞാന്‍.
ഇത്രയും നല്ല ടീമിന്റെ ഒപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചത് എന്റെ ഭാഗ്യമാണ്. അതുകൊണ്ടുതന്നെ പെര്‍ഫോമന്‍സ് മികച്ചതാക്കാന്‍ എന്റെ മാക്‌സിമം ഞാന്‍ കാരക്ടറിനു കൊടുത്തിട്ടുണ്ട്.
മുല്ലയെക്കുറിച്ച്
മുല്ലയെന്നാണ് സിനിമയിലെ എന്റെ കാരക്ടറിന്റെ പേര്. സമൂഹം തന്നില്‍ ഉണ്ടാക്കിയ മുറിവുകളുടെ ഭാരം താങ്ങാനാ വാതെ നാടുവിട്ടുപോയ സഹോദരനെ തേടിയുള്ള മുല്ലയുടെ യാത്രയാണ് സിനിമ.
ഓര്‍മയില്ലാത്ത പ്രായത്തില്‍ തന്നെ വിട്ടു പോയ മൂത്തോനുവേണ്ടി ഒന്നും ചിന്തിക്കാതെ ഇറങ്ങിതിരിക്കുമ്പോള്‍ സഹോദരനെക്കുറിച്ചുള്ള കേട്ടു കഥകള്‍ മാത്രമായിരുന്നു കൂടെയുണ്ടായിരുന്നത്.
നിഷ്‌കളങ്കതയുടെ എക്‌സ്ട്രീം വേര്‍ഷനാണ് മുല്ല. ദ്വീപില്‍ നിന്ന് ബോട്ട് കട്ടെടുത്താണ് മുല്ല യാത്ര ആരംഭിക്കുന്നത്. പ്രതീക്ഷകളുടെ വന്‍തിരകള്‍ മുറിച്ച് നീങ്ങുന്ന മുല്ലയ്ക്ക് യാദൃച്ഛികമായാണെങ്കിലും മുബൈ നഗരത്തില്‍ എത്താന്‍ സാധിക്കുന്നു.
ദ്വീപിലെ തന്റെ ചെറിയ ലോകത്തില്‍ നിന്ന് വലിയ നഗരത്തില്‍ എത്തിച്ചേരുമ്പോള്‍ മാനസികമായും ശാരീരികമായും തളര്‍ത്തുന്ന സങ്കീര്‍ണമായ അവസ്ഥകള്‍ മുല്ലയ്ക്കു നേരിടേണ്ടി വരുന്നു. അവയൊക്കെ സഹിക്കുന്നതു പോലും മൂത്തോനില്‍ തനിക്കെത്തിച്ചേരാന്‍ സാധിക്കും എന്ന ആത്മവിശ്വാസം മുല്ലയില്‍ നിലനില്‍ക്കുന്നതു കൊണ്ടാണ്.
സഞ്ജനയില്‍നിന്ന് മുല്ലയിലേക്ക്
അച്ഛനോടൊപ്പം സിനിമ കാണാന്‍ തീയറ്ററില്‍ പോയപ്പോള്‍ വളരെ യാദൃച്ഛികമായാണ് ഗീതു ആന്റിയെ കാണാന്‍ ഇടയായത്. അന്നു നേരം വൈകിയിരുന്നെങ്കിലും നിര്‍ബന്ധിച്ച് അച്ഛനെയും കൂട്ടി ഗീതു ആന്റിയുടെ അടുത്തേക്കു ചെന്നു.
ഞങ്ങളെ കണ്ടതിനു ശേഷം ഗീതു ആന്റി അല്പനേരം എന്നെ തന്നെ നോക്കി നിന്നു. ആന്റിയായി സംസാരിച്ചു തിരിച്ചു മടങ്ങവെ അച്ഛന്‍ എന്നോടു എന്തിനാണു ഗീതു നിന്നെ അങ്ങനെ നോക്കി നിന്ന തെന്നു ചോദിച്ചു. അതു ചിലപ്പോള്‍ ആന്റിയുടെ അടുത്ത സിനിമയിലേക്ക് എന്നെ എടുക്കുവാനായിരിക്കും എന്ന് തമാശയായി ഞാനും പറഞ്ഞു.
പക്ഷേ പിറ്റേ ദിവസം തന്നെ എന്നെ ഓഡിഷനു ക്ഷണിച്ചുള്ള ഗീതു ആന്റിയുടെ കോള്‍ അച്ഛനു വന്നു. പിന്നെ ഒന്നും നോക്കിയില്ല. ഓഡിഷന്‍ അറ്റന്‍ഡ് ചെയ്യുകയും സെലക്റ്റാവുകയും ചെയ്തു. എങ്ങനെ എന്നില്‍ മുല്ലയെ കണ്ടെത്തി എന്ന കാര്യത്തില്‍ ഇപ്പോഴും എനിക്ക് അത്ഭുതമുണ്ട്.
മുല്ല എന്ന കാരക്ടറിനെയും എന്നെയും റിലേറ്റ് ചെയ്യാന്‍ പറ്റുന്ന ഒരേയൊരു കാര്യം ഞങ്ങള്‍ രണ്ടു പേരും വളരെയധികം ഹോപ്പ് ഫുള്‍ ആണെന്നതാണ്. മേക്കപ്പിട്ടാല്‍ ഞാനറിയാതെ തന്നെ മുല്ലയായി മാറുമായിരുന്നു. മുല്ലയെ പോലെ ചിന്തിക്കുവാനും ചിരിക്കുവാനും കരയുവാനുമൊക്കെ എനിക്കു സാധിക്കുമായിരുന്നു.
സെറ്റിലെ അനുഭവങ്ങള്‍
സെറ്റില്‍ ഏറ്റവും പ്രായം കുറഞ്ഞത് ഞാനായിരുന്നു. അതു കൊണ്ടുതന്നെ എല്ലാവരുടെയും സ്‌നേഹവും വാത്സല്യവും എനിക്ക് ധാരാളം കിട്ടിയിട്ടുണ്ട്. സെറ്റിലെ ഒരോ ദിവസവും എനിക്ക് വ്യത്യസ്തമായിരുന്നു. സിനിമയെക്കുറിച്ച് ഒത്തിരി അറിയാനും പഠിക്കുവാനും സാധിച്ചു.
സെറ്റില്‍ വച്ച് എല്ലാവരും സീരിയസ് ആയിരുന്നെങ്കിലും ഷൂട്ടിംഗ് കഴിഞ്ഞാല്‍ ഫുള്‍ ഫണ്‍ ആയിരിക്കും. തമാശകളൊക്കെയായി് നല്ല ജോളിയായിരിക്കും. രസകരമായ അനുഭവങ്ങള്‍ ഒത്തിരിയുണ്ടായിുണ്ട്. സിനിമയില്‍ സിംഗ് സൗണ്ടാണ് ഏറ്റവുംകൂടുതല്‍ ഉപയോഗിച്ചിരിക്കുന്നത്.
അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും സൂം മൈക്കുകള്‍ കൊടുത്തിരുന്നു. ഷൂട്ടിംഗ് തീര്‍ന്നാല്‍ ഉടന്‍ മൈക്ക് ഓഫ് ചെയ്യണമായിരുന്നു. എന്നാല്‍ ഞാന്‍ എന്നും മറക്കും. പിന്നേ പറയാന്‍ ഉണ്ടോ ലൊക്കേഷനില്‍ എവിടെയെങ്കിലും ഒക്കെയിരുന്ന് ഞാന്‍ സംസാരിക്കുന്നത് എല്ലാവരും കേള്‍ക്കും. പൊട്ടിച്ചിരിയുയരും.
മറക്കാനാവാത്ത എന്നാല്‍ ഓര്‍ക്കാന്‍ ഒത്തിരി ഇഷ്ടമുള്ള മറ്റൊരനുഭവമാണ് ഒരു ഇമോഷണല്‍ സീനില്‍ ഞാന്‍ അഭിനയിച്ചപ്പോള്‍ എനിക്കുണ്ടായത്. വളരെ സിംപിളായി തോന്നിയിരുന്നു ആദ്യം.
പക്ഷേ എത്ര ശ്രമിച്ചിട്ടും ആ സീന്‍ ശരിയാവുന്നില്ലായിരുന്നു. മൂന്നോ നാലോ ടേക്കിന് ശേഷമാണ് അതു ശരിയായത്. എന്നെ ഏറ്റവും തളര്‍ത്തിയതും എന്നാല്‍ ശരിയായി വന്നപ്പോള്‍ ഒത്തിരി സന്തോഷവും ആത്മവിശ്വാസവും തോന്നിയതും ആ സീനായിരുന്നു. അന്ന് സെറ്റില്‍ വച്ച് എല്ലാവരും എനിക്കു വേണ്ടി കൈയടിച്ചു.
നിവിന്‍ പോളിക്കൊപ്പം
നിവിന്‍ ചേട്ടന്‍ വളരെ കൂള്‍ പേഴ്‌സണാലിറ്റിയാണ്. സിനിമയില്‍ മുല്ലയുടെ മൂത്തോനായിട്ടാണ് നിവിന്‍ ചേന്‍ എത്തുന്നത്. ചേന്‍ ഭയങ്കര ഫ്രണ്ട്‌ലി ആയതുകൊണ്ട് തന്നെ കൂടെ അഭിനയിക്കുമ്പോഴും ഞാനും ഒത്തിരി ഫ്രീ ആയിരുന്നു.
സെറ്റിന്റെ പുറത്തും അകത്തും ചേട്ടന്‍ ഒരുപോലെയാണ്. എല്ലാവരെയും തമാശകള്‍ പറഞ്ഞ് ചിരിപ്പിക്കുവാന്‍ നിവിന്‍ ചേട്ടനു പ്രത്യേക കഴിവുണ്ടെന്ന് എനിക്കു തോന്നിയിട്ടുണ്ട്.
ട്രെയിനിങ്ങിനെക്കുറിച്ച്
മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ വില്ലന്‍ കഥാപാത്രമായി വേഷമിട്ട സുജിത് ശങ്കര്‍ സാറിന്റെ കീഴിലായിരുന്നു ഒരാഴ്ച നീണ്ടുനിന്ന ആദ്യ ട്രെയിനിങ്. ആണ്‍കുട്ടിയെപോലെ നടക്കുവാനും പെരുമാറാനുമൊക്കെയായിരുന്നു ട്രെയിനിങ്.
സംസാരരീതിയില്‍ വരുത്തേണ്ട മാറ്റത്തെക്കുറിച്ചും സാര്‍ അന്നു പറഞ്ഞു തന്നു. പിന്നീട് സെലിബ്രിറ്റി ട്രെയിനറായ അതുല്‍ മോഗ്യാ സാറിന്റെ മുംബെയില്‍ വച്ച് നടന്ന വര്‍ഷോപ്പും അറ്റന്‍ഡ് ചെയ്തു. മെഡിറ്റേഷനില്‍ നിന്നാണ് ട്രെയിനിങ് ആരംഭിക്കുന്നത്.
ട്രെയിനിങിന്റെ ഭാഗമായി സിനിമയിലെ ചില രംഗങ്ങള്‍ ക്രിയേറ്റ് ചെയ്ത് എന്നെ അഭിനയിപ്പിച്ചു. അതൊക്കെ കാണാനും അഭിപ്രായം പറയുവാനും ഗീതു ആന്റിയും കൂടെയുണ്ടായിരുന്നു. വര്‍ക്‌ഷോപ്പിന്റെ ഇടവേളകളില്‍ സുജിത് സാറിന്റെ ട്രെയിനിങ് തുടര്‍ന്നു കൊണ്ടിരുന്നു.
അഭിനയത്തില്‍ മുന്‍കാല പരിചയമില്ലാത്ത എനിക്ക് വളരെ സഹായകരമായി രുന്നു ലഭിച്ച എല്ലാ ട്രെയിനിങുകളും. ഷൂിങിനു ശേഷം ക്യാരക്ടറില്‍ നിന്ന് റിയാലിറ്റിയിലേക്ക് തിരിച്ചു വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ട്രെയിനിങില്‍വച്ച് എനിക്കു പറഞ്ഞു തന്നു.
ഗീതു മോഹന്‍ദാസിനെക്കുറിച്ച്
ഞാന്‍ ഗീതു ആന്റിയെന്നാണ് വിളിക്കുന്നത്. എല്ലാ കാര്യങ്ങളെക്കുറിച്ചും ആന്റിക്ക് ഒത്തിരി അറിവുണ്ട്. എ വെല്‍ ഇന്‍ഫോമ്ഡ് പേഴ്‌സണ്‍. സിനിമാ മേഖലയില്‍ ഒത്തിരി വര്‍ഷത്തിന്റെ അനുഭവസമ്പത്തുണ്ട് ആന്റിക്ക്.
വളരെ ഡിസിപ്ലിന്‍ഡും പ്രഫഷനലുമായതുകൊണ്ടുതന്നെ സെറ്റില്‍ ആന്റി ഭയങ്കര കര്‍ക്കശക്കാരിയായിരുന്നു. എല്ലാവരെയും മനസിലാക്കാനും ആന്റിക്ക് പ്രത്യേക കഴിവുണ്ട്. എന്നോട് ഒത്തിരി സ്‌നേഹമാണ്.
കുറച്ചു നിര്‍ദേശങ്ങള്‍ ഒഴിച്ചാല്‍ മുല്ലയെ എങ്ങനെ അവതരിപ്പിക്കാനും എനിക്ക് ഫ്രീഡമുണ്ടായിരുന്നു. ഞാന്‍ ഭയങ്കര കോമ്പിറ്റിറ്റീവ് ആണെന്ന് അറിയാവുന്നതു കൊണ്ടു സെറ്റില്‍ വച്ച് എന്നെ ഒത്തിരി വാശികേറ്റാനും ആന്റി ശ്രമിച്ചിുണ്ട്. മുല്ലയായി തകര്‍ത്ത് അഭിനയിക്കാന്‍ എനിക്കു കഴിഞ്ഞതും ആന്റി കാരണമാണ്.
കുടുംബം
പ്രശസ്ത ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ മൂത്ത സഹോദരന്‍ ദീപ് ശാന്താണ് എന്റെ അച്ഛന്‍. അച്ഛന്‍ ബിസിനസ് ചെയ്യുന്നു. സ്വന്തമായി ഒരു ജിമ്മും ബംഗളൂരില്‍ അച്ഛനുണ്ട്. അമ്മ കല്‍പന. സ്വകാര്യ കമ്പനിയില്‍ വൈഡ് ഓപ്പറേഷനല്‍ ഹെഡായി ജോലി ചെയ്യുന്നു. അനിയന്‍ ശ്രീദീപ് ഏഴാം ക്ലാസില്‍ പഠിക്കുന്നു.
ഫാമിലി ഫുള്‍ സപ്പോര്‍ായിരുന്നു. ചെറുപ്പം മുതല്‍ സിനിമ തന്നെയായിരുന്നു ആഗ്രഹം. ഓരോ തവണയും അവസരങ്ങള്‍ മുന്നില്‍ വരുമ്പോഴും അച്ഛന്‍ പറയും നല്ല കാരക്ടറു വര െനമുക്കു ചെയ്യാമെന്ന്.
അവസാനം ഗീതു ആന്റിയുടെ സിനിമയില്‍ അവസരം ലഭിച്ചപ്പോള്‍ ഫുള്‍ സപ്പോര്‍ട്ടായി കൂടെനിന്നതും ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ എന്റെയൊപ്പം വന്നതും അച്ഛനായിരുന്നു.
സോണിയ ആന്റണി
ചിത്രങ്ങള്‍: പ്രകാശ് എളമക്കര