മലയാളികള്ക്കും സുപരിചിതയായ തെന്നിന്ത്യൻ നടിയാണ് സഞ്ജന ഗല്റാണി. നടി നിക്കി ഗല്റാണിയുടെ സഹോദരി എന്നതിലുപരി കാസനോവ, ദി കിംഗ് ആൻഡ് കമ്മീഷണർ തുടങ്ങിയ മലയാളസിനിമകളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത് നടി ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടുതലും കന്നഡ സിനിമകളിലാണ് നടി അഭിനയിക്കുന്നത്.
ഇപ്പോഴിതാ ഒരു കന്നഡ നടനെതിരേ ഗുരുതരമായ ആരോപണവുമായി എത്തിയിരിക്കുകയാണ് നടി സഞ്ജന. ഒരുമിച്ച് അഭിനയിക്കുന്ന സമയത്ത് മറ്റൊരാളോടുള്ള ദേഷ്യം തന്റെ ശരീരത്തില് തീര്ത്തു എന്നാണ് ഒരു അഭിമുഖത്തിനിടെ നടി വെളിപ്പെടുത്തിയത്. കന്നഡത്തിലെ ഒരു നടന് എന്നെ വല്ലാതെ ശല്യപ്പെടുത്തിയ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. അദ്ദേഹമാരാണെന്ന് പറയാന് ഞാന് ഉദ്ദേശിക്കുന്നില്ല.
ആ നടനും സംവിധായകനും തമ്മില് ഒരു വാഗ്വാദം നടന്നു. അയാളോടുള്ള ദേഷ്യം നടന് എന്റെ അടുത്ത് വന്നിട്ടാണ് തീര്ത്തത്. രണ്ട് വശങ്ങളിലേക്കും ചെരിഞ്ഞ് നിന്നുകൊണ്ടുള്ള ഒരു സീനാണ് ചിത്രീകരിക്കേണ്ടത്. എന്നാല് ഒരു ആക്ഷനും പറയുന്നതിനു മുന്പ് തന്നെ അദ്ദേഹം എന്റെ തോളില് കൈവച്ചു. എന്നിട്ട് എന്നെ പിടിച്ച് അമര്ത്തി. അദ്ദേഹം ഞെക്കിപ്പിടിച്ചതിനെത്തുടര്ന്ന് എന്റെ കൈകള്ക്ക് വല്ലാതെ വേദന എടുക്കുകയും ചെയ്തു. ഇതോടെ നിങ്ങള് എന്തിനാണ് എന്നോട് ഇങ്ങനെ ചെയ്യുന്നതെന്ന് ഞാന് ചോദിച്ചു. ഇതോടെ അദ്ദേഹം എന്നോട് ക്ഷമ പറഞ്ഞു. എന്നിട്ട് ഇത് മാനേജ് ചെയ്യാനും പറഞ്ഞു.
ഞാനിവിടെ നായികയായി അഭിനയിക്കാനാണ് വന്നത്, അല്ലാതെ അടി വാങ്ങിക്കുന്നതിനല്ലെന്നും ഇങ്ങനെയാണെങ്കില് ഈ സിനിമയില് ചില വിള്ളലുകള് നിങ്ങള്ക്ക് കാണേണ്ടി വരുമെന്നും പറഞ്ഞു. ഇതുപോലുള്ള ആളുകളെ ഞാന് ഇതുവരെ കണ്ടിട്ടില്ല. ഇങ്ങനെ ചെയ്യുകയാണെങ്കില് നിങ്ങളുടെ കൂടെ അരമണിക്കൂര് പോലും ഷൂട്ട് ചെയ്യാന് ഞാന് ഉണ്ടാവില്ല.
ആദ്യം നിങ്ങള് ബുദ്ധി ഉപയോഗിക്കൂ… ആക്ഷന് സീക്വന്സ് അല്ല ചെയ്യുന്നത്. ഞാനൊരു റൗഡിയുമല്ലെന്നും മനസിലാക്കണം. അതിന് ആദ്യം നിങ്ങള് ശാന്തനാവൂ അതുകഴിഞ്ഞിട്ട് നമുക്ക് സംസാരിക്കാമെന്നും ഞാൻ ആ നടനോടു പറഞ്ഞു- സഞ്ജന പറഞ്ഞു. അതേസമയം ആ സിറ്റുവേഷന് തമാശ രീതിയില് തന്നെയാണ് കടന്നുപോയതെന്നും സഞ്ജന കൂട്ടിച്ചേർത്തു.