വൈക്കം: വൈക്കം സ്വദേശിയായ യുവാവിനെ ഗോവ ബീച്ചിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുടുംബം തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകി. യുവാവിന്റെ മരണം കൊലപാതകമാണെന്ന് ആരോപിച്ചാണു പരാതി.
മറവൻതുരുത്ത് കടൂക്കരയിൽ സന്തോഷ്-ബിന്ദു ദന്പതികളുടെ മകൻ സഞ്ജയ് സന്തോഷിന്റെ (20) മൃതദേഹമാണ് വ്യാഴാഴ്ച പുലർച്ചെ ഗോവയിലെ ബീച്ചിൽ കണ്ടെത്തിയത്.
പുതുവത്സരം ആഘോഷിക്കാനായി സഞ്ജയും രണ്ട് സുഹൃത്തുക്കളുമാണ് ഗോയിൽപോയത്. സഞ്ജയിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ കൃഷ്ണദേവ് , ജയകൃഷ്ണൻ എന്നിവരിൽനിന്ന് പോലീസ് വി വരങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. ഗോവയിൽ നടന്ന ഡിജെ പാർട്ടിയിൽ സഞ്ജയ് ഡാൻസ് ചെയ്യുന്ന വീഡിയോ ദൃശ്യം പോലീസിനു ലഭിച്ചിരുന്നു. ഈ വീഡിയോ ദൃശ്യത്തിൽ ഒരാൾ സഞ്ജയിനെ വിളിച്ചുകൊണ്ടുപോകുന്നതു കാണാം. തുടർന്നാണ് സഞ്ജയിനെ കാണാതായത്.
ക്രൂരരമായ മർദനത്തെത്തുടർന്നാണു മകൻ മരണപ്പെട്ടതെന്നും അവിടെനിന്നു ലഭിച്ച വിവരങ്ങൾ അത്തരത്തിലുള്ള സൂചനകളാണ് നൽകുന്നതെന്നും പിതാവ് സന്തോഷ് പറയുന്നു. സഞ്ജയിന്റെ പക്കലുണ്ടായിരുന്ന പണവും മൊബൈലും കവർന്ന ശേഷം ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി മൃതദേഹം ഡിജെ പാർട്ടിയുടെ സ്റ്റേജിനടിയിൽ ഒളിപ്പിച്ചശേഷം കടലിലെറിഞ്ഞെന്നാണു സംശയിക്കുന്നത്.
നെഞ്ചിലും പുറത്തും മർദനമേറ്റതിന്റെ ക്ഷതമുണ്ടായിരുന്നു. പോസ്റ്റ്മോമോർട്ടം റിപ്പോർട്ടിൽ വെള്ളം ഉള്ളിൽ ചെന്നല്ല മരണമെന്നു സൂചനയുണ്ടെന്നും സന്തോഷ് ആരോപിക്കുന്നു.
വ്യാഴാഴ്ച പുലർച്ചെ മൃതദേഹം കണ്ടെത്തുമ്പോൾ മുഖം മീനുകൾ കൊത്തി വികൃതമാക്കിയ നിലയിലായിരുന്നു. സന്തോഷാണ് മരണപ്പെട്ടത് സഞ്ജയ് ആണെന്നു തിരിച്ചറിഞ്ഞത്. കഴിഞ്ഞ 29നാണ് സഞ്ജയ് കുലശേഖരമംഗലം സ്വദേശികളായ കൃഷ്ണദേവ്, ജയകൃഷ്ണൻ എന്നിവർക്കൊപ്പം വൈക്കത്തുനിന്ന് ഗോവയിലേക്കുപോയത്. 30ന് ഗോവയിലെത്തി. 31ന് പു തുവത്സരാഘോഷത്തിൽ ഇവർ പങ്കെടുത്തിരുന്നു.
ഓൺലൈനായി പണമടച്ചാണ് ഡിജെ പാർട്ടിയിൽ പങ്കെടുത്തത്. രാത്രി പാർട്ടി ക ഴിഞ്ഞ് ഇവർ താമിക്കുന്ന മുറിയിൽവന്നെന്നും പുലർച്ചെ മുതൽ സഞ്ജയിനെ കാണാതായെന്നുമാണു സുഹൃത്തുക്കളുടെ മൊഴി.