നടന്‍ സഞ്ജയ് ദത്ത് 308 പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സഞ്ജയ് ദത്തിന്റെ ജീവിതം പറയുന്ന സിനിമയായ സഞ്ജുവിന്റെ സംവിധായകന്‍ രാജ്കുമാര്‍ ഹിറാനി.
ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തല്‍. അദ്ദേഹത്തിന്റെ സൗന്ദര്യവും ജീവിത രീതിയും കണ്ടായിരുന്നില്ല പെണ്‍കുട്ടികള്‍ക്ക് അദ്ദേഹത്തോട് അടുപ്പം തോന്നിയിരുന്നത്. സ്വന്തം അമ്മയുടെ വ്യാജ ശവകല്ലറ കാണിച്ചാണ് സഞ്ജയ് ദത്ത് പല പെണ്‍കുട്ടികളെയും തന്നിലേക്ക് അടുപ്പിച്ചിരുന്നതെന്നും സംവിധായകന്‍ പറയുന്നു.
‘ സഞ്ജയ് ഒരു പെണ്‍കുട്ടിയുമായി ബന്ധം തുടങ്ങുന്നത് തന്നെ ഒരു പ്രത്യേക രീതിയിലാണ്. തന്റെ സ്വന്തം അമ്മയുടെ ശവക്കല്ലറ കാണിക്കാനെന്ന പേരില്‍ അവളെ കൂട്ടിക്കൊണ്ടുപോകും. ‘എന്റെ അമ്മയെ കാണാന്‍ വേണ്ടിയാണ് ഞാന്‍ നിന്നെ ഇവിടെ കൊണ്ടുവന്നത് ‘എന്നാണ് അവരോട് പറയുക. ഇതോടെ പെണ്‍കുട്ടിയ്ക്ക് മാനസികമായി ഒരു അടുപ്പം സഞ്ജുവിനോട് തോന്നും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് മറ്റ് വല്ലവരുടെയും ശവക്കല്ലറയായിരിക്കും.
ഏതെങ്കിലും പെണ്‍കുട്ടി സഞ്ജയുമായുള്ള ബന്ധം ഒഴിവാക്കിയാല്‍ അയാള്‍ തന്റെ സുഹൃത്തിന്റെ കാര്‍ എടുക്കുകയും ഈ പെണ്‍കുട്ടിയുടെ വീടിന് മുന്നില്‍നിര്‍ത്തിയിട്ട മറ്റൊരു കാറില്‍ കൊണ്ട് ഇടിക്കുകയും ചെയ്യും. തന്റെ കാമുകിയുടെ പുതിയ ബോയ്ഫ്രണ്ടിന്റെ കാറാണ് അതെന്നാണ് സഞ്ജയ്‌യുടെ വിശ്വാസമെന്ന് ഹിരാനി പറയുന്നു.തന്റെ കാലത്തുണ്ടായിരുന്ന ഒരുവിധം നടിമാരുമൊക്കെയായി ബന്ധം പുലര്‍ത്തിയിരുന്ന ആളായിരുന്നു സഞ്ജയ് എന്നും ഹിരാനി പറയുന്നു.
അതേസമയം ഷൂട്ടിംഗ്് നടക്കുന്നതിന്റെ മിക്ക ദിവസവും താന്‍ സഞ്ജയ് ദത്തിനെ വിളിക്കാറുണ്ടായിരുന്നെന്നും എന്ത് തരം മാനസികാവസ്ഥയാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പ് താങ്കള്‍ക്ക് അനുഭവപ്പെട്ടിരുന്നത് എന്ന് ചോദിക്കാറുണ്ടായിരുന്നെന്നും രണ്‍ബീര്‍ കപൂര്‍ പറയുന്നു.
മയക്കുമരുന്നിന് അടിമയയായിരിക്കെ സ്വന്തം പിതാവായ സുനില്‍ ദത്തിന്റെ തലയില്‍ മെഴുകിരി കത്തിച്ച് സഞ്ജയ് പൊള്ളിച്ചിരുന്നെന്നും ഇതൊന്നും അദ്ദേഹം അറിഞ്ഞുകൊണ്ട് ചെയ്തിരുന്നതായിരുന്നില്ലെന്നും രണ്‍ബീര്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.