സിനിമാതാരത്തോടുള്ള ആരാധനമൂത്ത് എന്തും ചെയ്യുന്നവരുടെ ഗണത്തിലാണ് നിഷി ഹരീഷ്ചന്ദ്ര ത്രിപാഠി എന്ന മുംബൈക്കാരിയുടെയും സ്ഥാനം. ആരാധന മൂത്ത് നിഷി തന്റെ സ്വത്തുക്കളെല്ലാം സഞ്ജയ് ദത്തിന്റെ പേരിലാക്കി വിൽപ്പത്രം തയാറാക്കി.
ജനുവരിയിൽ തന്റെ 62-ാം വയസിൽ നിഷി മരണമടഞ്ഞു. ഇതിനു പിന്നാലെ കഴിഞ്ഞ മാസം പണം കൈപ്പറ്റണമെന്ന് ബാങ്ക് അധികൃതർ അറിയിച്ചതോടെയാണ് സഞ്ജയ് ദത്തും ലോകവും ഇക്കാര്യം അറിയുന്നത്.
താൻ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ആരാധികയുടെ സ്വത്ത് തനിക്ക് ഏറ്റെടുക്കാൻ കഴിയില്ലെന്നും നിയമനടപടികൾ പൂർത്തിയാക്കി ബാങ്ക് അക്കൗണ്ടിലുള്ള പണവും ലോക്കറിലുള്ള സ്വത്തുക്കളും കുടുംബാംഗങ്ങൾക്കു മടക്കി നല്കുമെന്നും അഭിഭാഷകൻ മുഖേന സഞ്ജയ് ദത്ത് അറിയിച്ചു.