എഎപി എംപി സഞ്ജയ് സിംഗിന്റെ വസതിയിൽ ഇഡി റെയ്ഡ്. ഡൽഹിയിലെ വീട്ടിലാണ് റെയ്ഡ്. 2020ൽ മദ്യശാലകള്‍ക്കും വ്യാപാരികൾക്കും ലൈസൻസ് നൽകാനുള്ള ഡൽഹി സർക്കാരിന്റെ തീരുമാനത്തിൽ സഞ്ജയ് സിംഗിനും പങ്കുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.
ഇന്നു രാവിലെ ഏഴിന് ഇഡി സംഘം സിംഗിന്റെ വീട്ടിൽ എത്തി. ഇതേ കേസില്‍ എഎപി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ ജയിലിലാണ്. മനീഷ് സിസോദിയയുടെ ജാമ്യപേക്ഷ ഇന്ന് കോടതി പരിഗണിക്കാനിരിക്കെയാണ് എംപിയുടെ വസതിയിലെ റെയ്ഡ്.
എന്നാൽ അഴിമതി വിരുദ്ധ നിയമങ്ങൾ ലംഘിച്ചു സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കി എന്നിവയാണ് സഞ്ജയ് സിംഗിന്റെ മേലുള്ള ആരോപണങ്ങള്‍.
അതേസമയം ബിജെപി കള്ള കേസ് ചുമത്തി എഎപി നേതാക്കളെ ജയിലില്‍ അടയ്ക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു.