മുംബൈ: രഞ്ജി ട്രോഫി മത്സരത്തിനിടെ മോശം പെരുമാറ്റം നടത്തിയെന്ന ആരോപണത്തില്‍ ക്രിക്കറ്റ് താരം സഞ്ജു വി. സാംസണിനെതിരേ അന്വേഷണം. കേരള ക്രിക്കറ്റ് അസോസിയേഷന് നിയോഗിച്ച നാലംഗ സമിതിയാണ് അന്വേഷണം നടത്തുന്നത്. കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍ സഞ്ജുവിനെതിരേ അച്ചടക്ക നടപടി ഉണ്ടായേക്കും.
രഞ്ജി ട്രോഫി മല്‍സരത്തിനിടെ അനുവാദമില്ലാതെ വിട്ടുനിന്നെന്ന ആരോപണമാണ് സഞ്ജുവിനെതിരേ ഉയര്‍ന്നിരിക്കുന്നത്. ബാറ്റിംഗ് കഴിഞ്ഞ് തിരിച്ചെത്തിയ സഞ്ജു ഡ്രെസിംഗ് റൂമില്‍ അപമര്യാദയായി പെരുമാറിയെന്നും ആക്ഷേപമുണ്ട്. ത്രിപുരയ്ക്കെതിരായ മത്സരത്തില്‍ സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
സീസണില്‍ കേരളത്തിനായി രഞ്ജി കളിക്കുന്ന സഞ്ജുവിന് ഒരു സെഞ്ചുറി മാത്രമാണ് നേടാന്‍ കഴിഞ്ഞത്. മറ്റു മത്സരങ്ങളില്‍ സഞ്ജു സമ്പൂര്‍ണ പരാജയമായിരുന്നു.