മുംബൈ: ഇംഗ്ലണ്ടിനെതിരേയുള്ള ഏകദിന പരമ്പരയ്ക്കു മുമ്പുള്ള പരിശീലന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ മഹേന്ദ്ര സിംഗ് ധോണിയാണ് എ ടീമിന്റെ നായകന്. യുവതാരങ്ങളെ മികച്ച താരങ്ങളാക്കി മാറ്റാന്‍ ഏറ്റവും സമര്‍ഥന്‍ ധോണിയാണെന്നായിരുന്നു ചീഫ് സെലക്ടര്‍ എം.എസ്.കെ. പ്രസാദ് ഈ തീരുമാനമെടുത്തതിനെ പറ്റി പറഞ്ഞത്.
ധോണിയെ കൂടാതെ ഏകദിന ടീമിലുള്ള ശിഖര്‍ ധവാന്, ഹര്‍ദിക് പാണ്ഡ്യ, യുവരാജ് സിംഗ് തുടങ്ങിയവരും എ ടീമിലുണ്ട്. മലയാളി താരം സഞ്ജു സാംസണെയും ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.
ടീം: ശിഖര്‍ ധവാന്, മന്ദീപ് സിംഗ്, അമ്പാട്ടി റായ്ഡു, യുവ്രാജ് സിംഗ്, എം.എസ്. ധോണി(ക്യാപ്റ്റന്‍), ഹര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്, കുല്‍ദീപ് യാദവ്, യുഷ്വേന്ദ്ര ചഹാല്‍, ആശിഷ് നെഹ്റ, മോഹിത് ശര്‍മ, സിഥാര്‍ഥ് കൗള്‍.