തിരുവനന്തപുരം: സ്പോർട്സ് ഹബിൽ നടക്കുന്ന ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ പരന്പരയ്ക്കുള്ള ഇന്ത്യ എ ടീമിൽ മലയാളി ക്രിക്കറ്റ് താരം സഞ്ജു വി. സാംസണിനെ ഉൾപ്പെടുത്തി. അഞ്ച് ഏകദിന പോരാട്ടങ്ങളുള്ള പരന്പരയിലെ നാലാമത്തെയും അഞ്ചാമത്തെയും മത്സരങ്ങൾക്കുള്ള ടീമിലാണ് സഞ്ജു ഇടം നേടിയത്.
ഓഗസ്റ്റ് 29, 31, സെപ്റ്റംബർ രണ്ട്, നാല്, ആറ് തീയതികളിലാണ് തിരുവനന്തപുരം സ്പോർട്സ് ഹബിൽ ഏകദിന മത്സരങ്ങൾ നടക്കുക. ആദ്യ മൂന്ന് മത്സരങ്ങൾക്കുള്ള ഇന്ത്യ എ ടീമിനെ മനീഷ് പാണ്ഡെയും അവസാന രണ്ട് മത്സരങ്ങളിൽ ശ്രേയസ് അയ്യറുമാണ് നയിക്കുക.