സ​ഞ്ജു​വി​നെ പ​ന്ത് ത​ട്ടി ബി​സി​സി​ഐ; വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു

കോൽക്കത്ത: വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മൂന്ന് ഏകദിന മത്സരങ്ങൾ ക്കും മൂന്ന് ട്വന്‍റി 20 മത്സരങ്ങൾക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്.‌മലയാളി താരം സഞ്ജു സാംസണിനു ഇത്തവണ ബിസിസിഐ അവസരം നിഷേധിച്ചു. ബംഗ്ലാദേശിനെതിരായ ട്വന്‍റി 20യിൽ സഞ്ജുവിനെ ടീമിൽ ഉൾപെടുത്തി യെങ്കിലും അവസരം ലഭിച്ചിരുന്നില്ല.

അതേസമയം മോശം ഫോമിലുള്ള ഋഷഭ് പന്തിനെ ബിസിസിഐ ഏകദിന, ട്വന്‍റി20 ടീമുകളിൽ ഉൾപ്പെടുത്തി.ഏകദിന ടീമിലേക്ക് ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാറും ട്വന്‍റി 20യിലേക്ക് മുഹമ്മദ് ഷമിയും തിരിച്ചെത്തിയിട്ടുണ്ട്. ഡിസംബർ ആറിനാണ് പരമ്പരയിലെ ആദ്യ ട്വന്‍റി 20 മത്സരം.നേരത്തെ രോഹിത് ശർമ്മക്ക് വിശ്രമം അനുവദിച്ചേക്കും എന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും താരത്തെയും ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്. ഓപ്പണർ ശിഖർ ധവാനും ടീമിൽ ഇടം ലഭിച്ചിട്ടുണ്ട്.

ഏകദിന ടീം: വിരാട് കോഹ്ലി, രോഹിത് ശർമ, ശിഖർ ധവാൻ, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പണ്ഡേ, ഋഷഭ് പന്ത്, ശിവം ദുബെ, കേദാർ ജാദവ്, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ദീപക് ചാഹർ, മുഹമ്മദ് ഷമി, ഭൂവനേശ്വർ കുമാർ.

ട്വന്‍റി 20 ടീം: വിരാട് കോഹ്ലി, രോഹിത് ശർമ, ശിഖർ ധവാൻ, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പണ്ഡേ, ഋഷഭ് പന്ത്, ശിവം , വാഷിംഗ്ടണ്‍ സുന്ദർ, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ദീപക് ചാഹർ, മുഹമ്മദ് ഷമി, ഭൂവനേശ്വർ കുമാർ.

Related posts