ഐപിഎൽ ട്വന്റി-20 ചരിത്രത്തിൽ ഒരു ടീമിനെ നയിക്കുന്ന ആദ്യ മലയാളി എന്ന നേട്ടം സഞ്ജു വി. സാംസണ് ഇന്നു സ്വന്തമാക്കും. പഞ്ചാബ് കിംഗ്സിനെതിരേ സഞ്ജു നയിക്കുന്ന രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങും. രാത്രി 7.30നാണ് മത്സരം.
നടൻ പൃഥ്വിരാജ്, സഞ്ജുവിന് ആശംസകൾ നേർന്ന് സമൂഹമാധ്യമങ്ങളിൽ സന്ദേശം കുറിച്ചു. സഞ്ജു സമ്മാനിച്ച രാജസ്ഥാന്റെ ജഴ്സിയുടെ ചിത്രം പങ്കുവച്ചായിരുന്നു കുറിപ്പ്. പൃഥ്വിയുടെ മകൾ അല്ലിയുടെ പേരിലും ജഴ്സിയുണ്ട്.
സഞ്ജുവിനും രാജസ്ഥാൻ റോയൽസിനും എന്റെ കടപ്പാട് അറിയിക്കുന്നു. അല്ലിയും ഞാനും രാജസ്ഥാന്റെ കൂടെ ഉണ്ടാവും.
സഞ്ജു ഒരു ഐപിഎൽ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനാവുകയെന്നതു സന്തോഷത്തോടൊപ്പം അഭിമാനംകൂടിയാണ്. ക്രിക്കറ്റിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും നമുക്ക് ഇനിയും സംസാരിക്കാം- പൃഥ്വി കുറിച്ചു.