ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിതം ആസ്പദമാക്കി സംവിധായകൻ രാജ്കുമാർ ഹിറാനി ഒരുക്കിയ ചിത്രം സഞ്ജുവിന് തിയറ്ററുകളിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പൊഴിത ചിത്രത്തെ കുറിച്ച് സഞ്ജയ് ദത്ത് തന്നെ പറയുകയാണ്.
“ചിത്രത്തിൽ രണ്‍ബീറിന്റെ പ്രകടനം ഗംഭീരമായിട്ടുണ്ട്. സിനിമയും വളരെ നന്നായിട്ടുണ്ട്. രാജ് ജി, വിക്കി കൗശൽ എന്നിവർ തങ്ങളുടെ ജോലികൾ മനോഹരമായി ചെയ്തിട്ടുണ്ട്. സ്ക്രീനിൽ എല്ലാ സത്യങ്ങളും തുറന്നുകാണിച്ചിട്ടുണ്ട്,’ സഞ്ജയ് ദത്ത് പറഞ്ഞു. സാഹേബ് ബിവി ഓർ ഗ്യാങ്സ്റ്റർ 3 എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെയാണ് സഞ്ജയ് ദത്ത് സിനിമയെ കുറിച്ച് വാചാലനായത്.
സഞ്ജു റിലീസ് ദിവസം തന്നെ ചോർന്നിരുന്നു. റിലീസ് ചെയ്ത മണിക്കൂറുകൾക്കമാണ് ചിത്രം ഇന്റർനെറ്റിൽ എത്തിയത്. ഇതിനു പിന്നിൽ സൽമാൻ ഖാന്റെ ആരാധകരാണെന്നായിരുന്നു രണ്‍ബീർ സിങ്ങിന്റെ ആരാധകർ പറഞ്ഞിരുന്നത്.
ഇതിലെ ടോയ്ലെറ്റ് ചോരുന്ന രംഗം വെട്ടിമാറ്റണം എന്നാവശ്യപ്പെട്ട സെൻസർബോർഡ്, എന്തുകൊണ്ടാണ് ചിത്രം ചോർന്നപ്പോൾ ഒന്നും പ്രതികരിക്കാത്തതെന്നും ആരാധകർ വ്യാപകമായി ചോദ്യമുന്നയിച്ചിരുന്നു.