അഹമ്മദാബാദ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ റേറ്റിന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു വി സാംസണും ടീമംഗങ്ങൾക്കും പിഴ ചുമത്തി ഐപിഎൽ മാനേജ്മെന്റ്.
സഞ്ജുവിന് 24 ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. ഇംപാക്ട് പ്ലയർ ഉൾപ്പെടെയുള്ള താരങ്ങൾക്ക് മാച്ച് ഫീയുടെ 25 ശതമാനം ( ആറ് ലക്ഷം രൂപ) ആണ് പിഴ ചുമത്തിയത്.
രാജസ്ഥാന്റെ ഭാഗത്ത് നിന്ന് ഈ സീസണില് രണ്ടാം തവണയാണ് കുറഞ്ഞ ഓവര് നിരക്ക് വീഴ്ചയുണ്ടാവുന്നത്. ഐപിഎൽ പെരുമാറ്റച്ചട്ടം 2.22 അനുഛേദത്തിലാണ് കുറഞ്ഞ ഓവർ നിരക്ക് സംബന്ധിച്ച കുറ്റത്തെ കുറിച്ച് പ്രതിപാദിക്കുന്നത്. ഗുജറാത്ത് ടൈറ്റൻസിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ രാജസ്ഥാൻ 58 റൺസിന് പരാജയപ്പെട്ടിരുന്നു
കുറഞ്ഞ ഓവർ നിരക്ക്; സഞ്ജുവിനും ടീം അംഗങ്ങൾക്കും പിഴ
