ഇ​ന്ത്യ x ഇം​ഗ്ല​ണ്ട് ര​ണ്ടാം ട്വ​ന്‍റി-20 ഇ​ന്ന് രാ​ത്രി 7.00ന്

​ചെ​ന്നൈ: ര​ണ്ടാം ജ​യ​ത്തോ​ടെ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് പ​ര​ന്പ​ര​യി​ൽ ലീ​ഡു​യ​ർ​ത്താ​ൻ ഇ​ന്ത്യ​ൻ യു​വ​നി​ര ഇ​ന്ന് ഇം​ഗ്ല​ണ്ടി​നെ​തി​രേ​യി​റ​ങ്ങും. ചെ​ന്നൈ എം.​എ. ചി​ദം​ബ​രം സ്റ്റേ​ഡി​യ​ത്തി​ൽ രാ​ത്രി ഏ​ഴി​നാ​ണ് മ​ത്സ​രം.

ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ഓ​പ്പ​ണ​ർ അ​ഭി​ഷേ​ക് ശ​ർ​മ​യു​ടെ അ​ർ​ധ​സെ​ഞ്ചു​റി​യു​ടെ​യും മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണി​ന്‍റെ വെ​ടി​ക്കെ​ട്ട് തു​ട​ക്ക​ത്തി​ന്‍റെ​യും ബ​ല​ത്തി​ൽ ഏ​ഴ് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ഇം​ഗ്ല​ണ്ട് ഉ​യ​ർ​ത്തി​യ 132 റ​ണ്‍​സ്, മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ഇ​ന്ത്യ മ​റി​ക​ട​ന്നു. ഓ​പ്പ​ണിം​ഗി​ലെ സ​ഞ്ജു- അ​ഭി​ഷേ​ക് ജോ​ഡി​യി​ലാ​ണ് ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ.

സ​ഞ്ജു-​അ​ഭി​ഷേ​ക് ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ട് ന​ൽ​കു​ന്ന മി​ക​ച്ച അ​ടി​ത്ത​റ പി​ന്നാ​ലെ എ​ത്തു​ന്ന മ​റ്റു ബാ​റ്റ​ർ​മാ​ർ​ക്ക് ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ത​ക​ർ​ത്ത​ടി​ക്കാ​നു​ള്ള അ​വ​സ​ര​വു​മൊ​രു​ക്കു​ന്നു. ആ​ദ്യ​മ​ത്സ​ര​ത്തി​ൽ സ​ഞ്ജു സാം​സ​ണ്‍ (26 റ​ണ്‍​സ്) വെ​ടി​ക്കെ​ട്ട് തു​ട​ക്കം ന​ൽ​കി​യ​പ്പോ​ൾ സ​ഹ ഓ​പ്പ​ണ​ർ അ​ഭി​ഷേ​ക് ശ​ർ​മ (79 റ​ണ്‍​സ്) ടീ​മി​നെ ജ​യ​ത്തി​ലെ​ത്തി​ച്ചു.

ബൗ​ളിം​ഗ് നി​ര​യും ഫോ​മി​ലാ​ണ്. വ​രു​ണ്‍ ച​ക്ര​വ​ർ​ത്തി മൂ​ന്നും അ​ർ​ഷ​ദീ​പ്, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, അ​ക്സ​ർ പ​ട്ടേ​ൽ എ​ന്നി​വ​ർ ര​ണ്ട് വീ​തം വി​ക്ക​റ്റ് നേ​ടി മി​ക​വ് പു​ല​ർ​ത്തി. ക്യാ​പ്റ്റ​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വ് പൂ​ജ്യ​ത്തി​ന് പു​റ​ത്താ​യ​ത് മാ​ത്ര​മാ​ണ് ഇ​ന്ത്യ​ക്കു നി​രാ​ശ ന​ൽ​കി​യ​ത്.

സ്പി​ന്നി​നെ തു​ണ​യ്ക്കു​ന്ന ചി​ദം​ബ​രം സ്റ്റേ​ഡി​യം ബാ​റ്റ​ർ​മാ​ർ​ക്ക് അ​നു​കൂ​ല​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. വ​രു​ണ്‍ ച​ക്ര​വ​ർ​ത്തി, ര​വി ബി​ഷ്ണോ​യ്, അ​ക്സ​ർ പ​ട്ടേ​ൽ സ്പി​ൻ ആ​ക്ര​മ​ണം ശ​ക്ത​മാ​ണ്.

ന്യൂ​ബോ​ൾ പ​വ​ർ പ്ലേ​യി​ൽ യോ​ർ​ക്ക​റും സ്വിം​ഗു​മാ​യി അ​ർ​ഷ​ദീ​പ് പേ​സ് ആ​ക്ര​മ​ണം ന​യി​ക്കും. നാ​ല് പേ​സ് ബൗ​ള​ർ​മാ​രു​മാ​യി ആ​ദ്യ​മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ഇം​ഗ്ല​ണ്ട് സ്പി​ന്നി​നെ തു​ണ​യ്ക്കു​ന്ന ചെ​ന്നൈ​യി​ലെ പി​ച്ചി​ൽ ടീ​മി​ൽ മാ​റ്റ​വു​മാ​യി ഇ​റ​ങ്ങാ​ൻ സാ​ധ്യ​ത​യു​ണ്ട്. റ​ഹാ​ൻ അ​ഹ​മ​ദി​നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് സൂ​ച​ന.

Related posts

Leave a Comment