മുംബൈ: മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ എത്തി. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരന്പരയ്ക്കുള്ള ടീമിലാണ് സെലക്ടർമാർ സഞ്ജുവിനെ ഉൾപ്പെടുത്തിയത്. പേസർ മുകേഷ് കുമാറാണ് ടീമിലെ പുതുമുഖം.
സഞ്ജുവിന് പുറമേ ഇഷാൻ കിഷനും വിക്കറ്റ് കീപ്പറുടെ റോളിൽ ടീമിലുണ്ട്. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മിന്നുന്ന ഫോമിലായിരുന്ന ഋതുരാജ് ഗെയ്ക്വാദിനും ടീമിൽ ഇടം ലഭിച്ചു. പരിക്കിന്റെ പിടിയിലായ കെ.എൽ.രാഹുലിനെ ടീമിലേക്ക് പരിഗണിച്ചില്ല.
രോഹിത് ശർമ ടീമിന്റെ നായകനായും ഹർദിക് പാണ്ഡ്യ ഉപനായകനായും തുടരും. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ജൂലൈ 27-ന് തുടങ്ങും.
ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ഹർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ഋതുരാജ് ഗെയ്ക്വാദ്, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, ഷർദുൽ ഠാക്കൂർ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, ജയദേവ് ഉനദ്ഘട്ട്, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്ക്, മുകേഷ് കുമാർ.