ബോളിവുഡിലെ വിവാദങ്ങളുടെ കളിത്തോഴൻ സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി രാജ്കുമാർ ഹിറാനി സംവിധാനം ചെയ്ത സഞ്ജു 300 കോടി ക്ലബ്ബിൽ. റിലീസ് ചെയ്ത് രണ്ട് ആഴ്ച്ച പിന്നിട്ടപ്പോഴാണ് സഞ്ജു ഈ നേട്ടം കൊയ്തത്.
രണ്‍ബീർ കപൂറാണ് ബിഗ്സ്ക്രീനിൽ സഞ്ജയ് ദത്തായി മാറിയത്. രാജ്കുമാർ ഹിറാനിയും വിധു വിനോദ് ചോപ്ര ചേർന്നാണ് ഈ സിനിമ നിർമിച്ചത്. ജൂണ്‍ 29നാ്ണ് ചിത്രം റിലീസ് ചെയ്തത്. കരാറനുസരിച്ച് സഞ്ജയ് ദത്തിന് ഭീമൻ തുക ലഭിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.