മുംബൈ: ട്വന്റി-20 ലോകകപ്പിനുള്ള 15 അംഗം ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണും ഇടം ലഭിച്ചു. ഋഷഭ് പന്തിന് പിന്നിൽ രണ്ടാം വിക്കറ്റ് കീപ്പറായാണ് സഞ്ജു ടീമിൽ കയറിയത്. സഞ്ജുവും പന്തും ഉൾപ്പെട്ടതോടെ കെ.എൽ.രാഹുലിന് സ്ഥാനം ലഭിച്ചില്ല.
രോഹിത് ശർമ നായകനായ ടീമിന്റെ ഉപനായകൻ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയാണ്. വിരാട് കോഹ്ലിക്ക് പുറമേ രവീന്ദ്ര ജഡേജയ്ക്കും ടീമിലിടം കിട്ടി. ഐപിഎല്ലിൽ മിന്നുന്ന ഫോമിൽ തുടരുന്ന ശിവം ദുബെയും 15 അംഗ സംഘത്തിൽ ഇടം പിടിച്ചു.
രോഹിത്തിനൊപ്പം യശ്വസി ജയ്സ്വാൾ ഓപ്പണറായതോടെ ശുഭ്മാൻ ഗില്ലിന് നാലംഗ റിസർവ് താരങ്ങളിലാണ് ഇടം കിട്ടിയത്. ഗില്ലിന് പുറമേ റിങ്കു സിംഗ്, ഖലീൽ അഹമ്മദ്, ആവേശ് ഖാൻ എന്നിവരാണ് റിസർവ് താരങ്ങൾ.
ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ഹർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), യശ്വസി ജയ്സ്വാൾ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, സഞ്ജു സാംസൺ, ഹർദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, അർഷദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
സംശയങ്ങൾക്ക് വിരാമം; സഞ്ജു ലോകകപ്പ് ടീമിൽ; ഹർദിക് ഉപനായകൻ
