തിരുവനന്തപുരം: മോശം പെരുമാറ്റത്തിന്റെ പേരില്‍ വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാന് സഞ്ജു. വി. സാംസണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ(കെസിഎ) താക്കീത്. കെസിഎ നിയോഗിച്ച അച്ചടക്ക സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സഞ്ജു ഇനി കര്‍ശന നിരീക്ഷണത്തിലായിരിക്കും. സഞ്ജു തെറ്റുകള്‍ ആവര്ത്തിക്കത്തില്ലെന്നു എഴുതി നല്‍കിയതായും കെസിഎ അറിയിച്ചു.
സഞ്ജുവിന്റെ അച്ഛന് സാംസണ് വിശ്വനാഥനെതിരെ കെസിഎ വിലക്ക് ഏര്‍പ്പെടുത്തി. പരിശീലകര്‍, കെസിഎ ഭാരവാഹികള്‍ എന്നിവരുമായും ഇടപഴകാന്‍ പാടില്ല. മത്സരം നടക്കുന്ന മൈതാനങ്ങളിലോ പരിശീലന നടക്കുന്ന സ്ഥലങ്ങളിലോ അനുമതിയില്ലാതെ സാംസണ് പ്രവേശിക്കരുതെന്നും കെസിഎ നിര്‍ദേശിച്ചു.
മുംബൈയില്‍ ഗോവയ്ക്കെതിരെ നടന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിനിടെയാണ് സഞ്ജു അച്ചടക്ക ലംഘനം നടത്തിയത്. ഇതാണ് കടുത്ത നടപടിയിലേക്ക് വഴിവച്ചത്. മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സില്‍ പൂജ്യത്തിന് പുറത്തായ സഞ്ജു ബാറ്റ് തല്ലിതകര്‍ക്കുകയും ആരോടും പറയാതെ മുറി വിട്ടു പുറത്തപോയെന്നുമാണ് പരാതി.