പെരുമ്പാമ്പിനെ ഓമനിക്കുന്ന യുവതിയുടെ വീഡിയോ വൈറലാകുന്നു. പാമ്പിനെ മുഖത്തേക്ക് ചേർത്തുപിടിച്ച് ഓമനിക്കുന്ന യുവതിയാണ് വീഡിയോയിലുള്ളത്.
യുവതിയുടെ കഴുത്തിലൂടെ വട്ടംചുറ്റി തലഭാഗം മുഖത്തേക്കു കിടക്കുന്ന രീതിയിലാണ് പാമ്പിനെ കാണുന്നത്.
പാമ്പിനെ അൽപനേരം ഓമനിക്കുന്നതും ചുംബിക്കുന്നതും വീഡിയോയിൽ കാണാം. റോയൽ പൈത്തൺസ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.