തമിഴ് ചലച്ചിത്രലോകത്ത് പകരം വയ്ക്കാന്‍ ആളില്ലാത്ത അഭിനേതാവാണ് നടന് വടിവേലു. മലയാളികള്‍ ഉള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ സിനിമാസ്വാദകര്ക്കെല്ലാം ഒരുപോലെ പ്രിയങ്കരന്‍. ഏത് വിഭാഗത്തില്‍പെട്ട കാഴ്ചക്കാര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന രീതിയിലുള്ള നര്‍മ്മം കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കുന്നു എന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ചില വിവാദങ്ങളില്‍ പെട്ടിരിക്കുകയാണ് വടിവേലു. ശങ്കര്‍ നിര്‍മ്മിച്ചു വിജയ് നായകനായ പുലി ഒരുക്കിയ ചിമ്പുദേവന്റെ ഇംസൈ അരസന് 24-ാം പുലികേസിയുടെ ഷൂട്ടിംഗിനിടയിലാണ് പ്രശ്നങ്ങള്‍ എല്ലാം.
കോമഡി സൂപ്പര്‍താരം വടിവേലു നായക വേഷത്തിലെത്തിയ ചിത്രമാണ് ഇംസൈ അരസന്. അതിന്റെ രണ്ടാംഭാഗത്തിലാണ് പ്രശ്നങ്ങള്‍ ഉരുത്തിരിയുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പോലും മുടങ്ങിയ അവസ്ഥയിലാണ് ഇപ്പോള്‍ ഉള്ളത്. മൂന്നാം തവണയാണ് ഇപ്പോള്‍ ഷൂട്ടിംഗ് മുടങ്ങിയിരിക്കുന്നത്. വടിവേലുവിന്റെ പിടിവാശിയാണ് ചിത്രത്തെ പ്രതിസന്ധിയിലാക്കുന്നതെന്നാണ് ശങ്കറും പ്രൊഡക്ഷന്‍ ടീമും പരാതിപ്പെടുന്നത്. വന്‍ തുകയേണേ്രത ചിത്രത്തിലെ നായകവേഷത്തിനായി വടിവേലു പ്രതിഫലമായി ആവശ്യപ്പെട്ടത്. തുടര്‍ന്നും ആദ്യ ഭാഗത്തിലെ മികച്ച പ്രകടനത്തിന്റെ പേരില്‍ വടിവേലുവിനെ അഭിനയിപ്പിക്കുകയായിരുന്നു ശങ്കര്‍.
തുടര്‍ന്ന് ചിത്രത്തിന്റെ ഷുട്ടിംഗ് തുടങ്ങി കുറച്ചു ദിവസങ്ങള്‍ക്കകം വീണ്ടും പ്രതിഫലം ഉയര്‍ത്തി ചോദിച്ചു. പിന്നീട് നിരവധി ചര്‍ച്ചകള്‍ക്കു ശേഷമാണ് പ്രശ്നം പരിഹരിച്ചത്. അടുത്തത് ചിത്രത്തിനായി ചാര്‍ട്ട് ചെയ്ത പല അഭിനേതാക്കളോടും ചേര്‍ന്ന് അഭിനയിക്കാന്‍ വടിവേലു വിമുഖത പ്രകടിപ്പിക്കുന്നതാണ്. മാത്രമല്ല തന്റെ പേഴ്സണല്‍ കോസ്റ്റിയൂമറെ സിനിമയ്ക്കായി നിയമിക്കണം എന്ന് വടിവേലു ആവശ്യപ്പെടുകയും ശങ്കര്‍ അനുവദിക്കുകയും ചെയ്തു. എന്നാല്‍ അയാളുടെ ജോലിയില്‍ തൃപ്തി തോന്നാത്തതിനാല്‍ പിരിച്ചുവിട്ടു. ഇതോടെയാണ് ഇപ്പോള്‍ ചിത്രം മുടങ്ങിയിരിക്കുന്നത്. എന്നാല്‍ ഇതിനെതിരെ വടിവേലു ചിത്രത്തില്‍ അഭിനയിക്കാതെ പ്രതിഷേധിക്കുകയാണ്.
ഒരു അനുരഞ്ജനത്തിനും വടിവേലു തയാറാകുന്നില്ലത്രെ. പ്രൊഡ്യൂസേര്‍സ് അസോസിയേഷനും നടികര്‍ സംഘത്തിനും ശങ്കര്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നടികര്‍ സംഘം വടിവേലുവിനോട് വിശദീകരണം തേടിയിരിക്കുകയാണ്. മിസ്വേള്‍ഡ് റണ്ണര്‍അപ്പ് ആയ കേരളത്തിന്റെ സ്വന്തം പാര്‍വ്വതി ഓമനക്കുട്ടനാണ് ഇംസൈ അരസന് 24-ാം പുലികേസിയില് വടിവേലുവിന്റെ നായികയാകുന്നത്. ഇംസൈ അരസന് 24-ാം പുലികേസി ഒന്നാം ഭാഗം സാമ്പത്തികമായി വന്‍വിജയം നേടുകയായിരുന്നു. ഇതിന്റെ അഹങ്കാരമാണോ വടിവേലുവിന്റെ തലയ്ക്ക് പിടിച്ചിരിക്കുന്നതെന്ന സംശയമാണ് തമിഴ് സിനിമാലോകത്ത് ഇപ്പോള്‍ ഉയരുന്നത്.