മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ് ശങ്കര്‍ നായകനായി അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തില്‍ വില്ലനായി എത്തിയത് മോഹന്‍ലാല്‍ ആയിരുന്നു. ഇപ്പോഴിതാ താരം മോഹൻലാലുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് വൈറലാകുന്നത്.
സിനിമയിൽ ഞാന്‍ ഒരു ബ്രേക്ക് എടുത്തതാണ്, ഇപ്പോള്‍ നല്ല സിനിമകള്‍ ചെയ്യാന്‍ ഉള്ള പ്ലാനിലാണ്. ഉടനെ ഒരെണ്ണം വരും. മോഹന്‍ലാലുമായി ഇപ്പോഴും നല്ല ബന്ധമുണ്ടെന്ന് ശങ്കർ.
ഞങ്ങൾ തമ്മില്‍ ഇടയ്ക്കൊക്കെ കാണാറുണ്ട്. ബഡ്ജറ്റ് ആയാലും ടെക്നിക്കലി ആയാലും ഇന്ന് സിനിമ വളര്‍ന്നു. അന്നത്തെ കാലത്ത് അത്രയും സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നിട്ടും നല്ല സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്.
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ അതുപോലെ ഒരു നല്ല സിനിമയാണ്. ഇന്നും ആളുകള്‍ അതേക്കുറിച്ച് പറയുന്നില്ലേ.
പടയോട്ടം എന്ന സിനിമ എത്ര കോടികള്‍ ചിലവാക്കി എടുത്തതാണ് എന്നറിയാമോ? ഇനിയും കുറെ കഴിയുമ്പോള്‍ മാറ്റങ്ങള്‍ സിനിമയില്‍ വരുമെന്ന് ശങ്കര്‍.