ഇരിട്ടി: ആര്‍എസ്എസ് നേതാവ് ആറളം സജീവന് വധഭീഷണിയെ തുടര്‍ന്ന് രണ്ട് ഗണ്മാന്മാരെ ആഭ്യന്തരവകുപ്പ് അനുവദിച്ചു.
കണ്ണവത്തെ സലാഹുദ്ദീന് വധത്തിന് ശേഷമാണ് സജീവന് വധഭീഷണി ഉണ്ടായത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള സംഘം സജീവനെ നോട്ടമിടുന്നതായായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
കണ്ണൂര്‍ ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യനാണ് ആറളം സജീവന്. ആര്‍എസ്എസ് പ്രാന്തീയ വിദ്യാര്‍ഥി പ്രമുഖ് വത്സന് തില്ലങ്കേരിക്ക് വധഭീഷണിയുള്ളതിനാല്‍ പതിനഞ്ച് വര്‍ഷത്തോളമായി ഗണ്‍മാനെ അനുവദിച്ചിട്ടുണ്ട്.
ആര്‍എസ്എസ് നേതാവ് വി.ശശീധരന് സിപിഎം കേന്ദ്രങ്ങളില്‍ നിന്ന് വധഭീഷണി ഉണ്ടായിട്ടും കേരള പോലീസ് സുരക്ഷ ഒരുക്കാത്തതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ട് വര്‍ഷമായി സിഐഎസ്എഫ് സുരക്ഷ അനുവദിച്ചിട്ടുണ്ട്.