മാവേലിക്കര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ആണ്‍വേഷത്തില്‍ കഴിയുന്ന യുവതി റിമാൻഡില്‍.
തിരുവനന്തപുരം വീരണക്കാവ് കൃപാനിലയം സന്ധ്യ (27) ആണ് റിമാൻഡിലായത്.
മാവേലിക്കര സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം വീട്ടില്‍ നിന്നു വിളിച്ചിറക്കി കൊണ്ടുപോയ കേസിലാണു പ്രതിയെ പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത് കോടതില്‍ ഹാജരിക്കി റിമാന്റ് ചെയ്തത്.
കൂടുതല്‍ അന്വേഷസണത്തിനായി ഇവരെ കസ്റ്റഡിയില്‍ വാങ്ങുമെന്നും പോലീസ് അറിയിച്ചു. സെക്സ് റാക്കറ്റുമായുള്പ്പെടെയുള്ള സന്ധ്യയുടെ ബന്ധങ്ങളെ കുറിച്ച് അന്വേഷിക്കുമെന്നും പോലീസ് പറയുന്നു.
ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവില്‍ സന്ധ്യയെ തൃശൂരില്‍ നിന്നാണു പിടികൂടിയത്.
അറസ്റ്റിലായ സന്ധ്യ 2016ല്‍ 14 വയസുള്ള പെണ്‍കുട്ടികളെ ഉപദ്രവിച്ചതിനു കാട്ടാക്കട സ്റ്റേഷനില്‍ 2 പോക്സോ കേസ് നിലവിലുണ്ടെന്നു പൊലീസ് പറഞ്ഞു.
സന്ധ്യ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. 2016ല്‍ കാട്ടാക്കട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആറുമാസം സിക്ഷിക്കപ്പെട്ട സന്ധ്യ ജയിലില്‍ കഴിയുന്നതിനിടെ പരിചയപ്പെട്ട ലഹരിമരുന്ന് കേസ് പ്രതിയ്ക്കൊപ്പം മൂന്ന് വര്‍ഷം കഴിഞ്ഞിരുന്നു.
2019ല്‍ മംഗലാപുരം സ്റ്റേഷനില്‍ സന്ധ്യയ്ക്കെതിരെ അടിപിടി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ലഹരി മരുന്ന് സംഘങ്ങളുമായും ഇവര്‍ക്ക് ബന്ധമുള്ളതായി പോലീസ് പറയുന്നു.
സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പെണ്‍കുട്ടികളുമായി അടുപ്പത്തിലാകുകയും അവരുടെ സ്വകാര്യ വിഷമങ്ങള്‍ പങ്കുവെക്കാന്‍ പ്രേരിപ്പിക്കുകയും തുടര്‍ന്ന് ആശ്വാസ വാക്കുകള്‍ പറഞ്ഞ് പെണ്‍കുട്ടികളെ കൈക്കലാക്കുകയുമാണ് ഇവരുടെ പതിവ്.
ചന്തു എന്ന വ്യാജ അക്കൗണ്ടിലൂടെയാണ് പെണ്‍കുട്ടിയുമായി സൗഹൃദമുണ്ടാക്കിയത്. 9 ദിവസം പക്കലുണ്ടായിരുന്ന പെണ്‍കുട്ടിയില്‍ നിന്ന് സ്വര്‍ണ്ണവും പണവും സന്ധ്യ കൈക്കലാക്കിയിരുന്നു.
പോലീസിന്റെ പിടിയിലാകുന്നതുവരെ കൂടെയുണ്ടായിരുന്നത് സ്ത്രീയാണെന്ന് അറിയില്ലായെന്നാണ് പോലീസില്‍ ഇരയാക്കപ്പെട്ട പെണ്‍കുട്ടി കൊടുത്തിരിക്കുന്ന മൊഴി.
ചെങ്ങന്നൂര്‍ ഡിവൈഎസ്പി ഡോ.ആര്.ജോസ്, കുറത്തികാട് സിഐ എസ്.നിസാം, എസ്ഐ ബൈജു, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ നൗഷാദ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഉണ്ണികൃഷ്ണന്, അരുണ്‍ ഭാസ്കര്‍, ഷെഫീഖ്, വനിത സിവില്‍ പൊലീസ് ഓഫിസര്‍മാരായ സ്വര്‍ണരേഖ, രമ്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.