തൃശൂർ: ഒക്ടോബർ 27, 28 തിയതികളിൽ ഇന്തോനേഷ്യയിൽ നടക്കുന്ന അത്ലറ്റിക് മീറ്റിൽ പങ്കെടുക്കാൻ തൃശൂരിലെ ഓട്ടോഡ്രൈവറും അർഹത നേടി. തൃശൂർ സ്വദേശിയായ സനോജ് മണ്ണംപേട്ടയാണ് ഇന്ത്യയ്ക്കു വേണ്ടി ഇന്തോനേഷ്യൻ അത്ലറ്റിക് മീറ്റിൽ 100 മീറ്റർ, 200 മീറ്ററിൽ പങ്കെടുക്കുന്നത്.
തൃശൂർ ജില്ലയിൽ നിന്ന് മൂന്നുപേരാണ് മീറ്റിൽ പങ്കെടുക്കാൻ അർഹരായിരിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിൽ രണ്ടു വെള്ളിയും മംഗലാപുരത്ത് നടന്ന ദേശീയ മാസ്റ്റേഴ്സ് മീറ്റിൽ ഒരു വെള്ളിയും നേടിയാണ് സനോജ് ഇന്തോനേഷ്യൻ മീറ്റിലേക്ക് യോഗ്യത നേടിയത്.
തൃശൂർ ്അത്ലറ്റിക് അസോസിയേഷൻ വൈസ് പ്രസിഡന്റാണ്. കഴിഞ്ഞ വർഷം നടന്ന മലേഷ്യൻ മീറ്റിൽ 200 മീറ്ററിൽ നാലാം സ്ഥാനം നേടിയ സനോജ് ദേശീയ നീന്തൽതാരം കൂടിയാണ്.