ബാലതാരമായി എത്തി പ്രേക്ഷകരുടെ പ്രിയതാരങ്ങളായി മാറിയ ഒട്ടനവധി പേരുണ്ട്. പ്രത്യേകിച്ച് മലയാളത്തിൽ കുട്ടിക്കാലം മുതൽ അഭിനയപാടവം കൊണ്ട് ജനശ്രദ്ധനേടിയ ഇവർ ഒരുഘട്ടം കഴിയുമ്പോൾ സിനിമയിൽ നിന്നു മാറി നിൽക്കാറുണ്ട്.
എന്നാൽ വീണ്ടും അവർ കാമറയ്ക്കു മുന്നിൽ എത്തുമ്പോൾ ആ പഴയ ബാലതാരം തന്നെയാണോ എന്നു ചോദിപ്പിക്കുന്നതരത്തിൽ ഒരുപാടു മാറിയിരിക്കും. അത്തരത്തിലൊരു താരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.
ബോളിവുഡ് താരങ്ങളെ ധ്വനിപ്പിക്കുന്ന തരത്തിലാണ് ഈ താരത്തിന്റെ ഗെറ്റപ്പ്. പോണി ടെയിൽ കെട്ടി ജെന്റിൽമാൻ ലുക്കിലാണ് താരത്തിന്റെ എൻട്രി. ആരും നോക്കിനിന്നു പോകുന്ന ലുക്കിലെത്തിയത് മറ്റാരുമല്ല സനുഷയുടെ സഹോദരൻ സനൂപ് ആണ്.
ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ എന്ന ചിത്രത്തിലൂടെ മലയാളികൾ ഏറ്റെടുത്ത ആ കൊച്ചു പയ്യനാണോ ഇതെന്നാണ് പലരും കമന്റുകളായി ചോദിക്കുന്നത്. അത്രയ്ക്ക് മാറ്റം സനൂപിന് വന്നിട്ടുണ്ട്. രമ്യ നമ്പീശന്റെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സനൂപ്.