തൃശൂർ: പുതുശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.യു.സനൂപിനെ (26) കുത്തികൊലപ്പെടുത്തി. പുതുശേരി കോളനിയിൽ പരോലിൽ വീട്ടിൽ ഉണ്ണി- സതി ദന്പതികളുടെ മകനാണ് കൂലിപ്പണിക്കാരനായ സനൂപ്.
ചിറ്റിലങ്ങാട്ടാണ് സംഭവം നടന്നത്. മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റിട്ടുണ്ട്. വിപിൻ, ജിത്തു, അഭിജിത് എന്നിവർക്കാണ് പരിക്കേറ്റത്. കൊലയാളികളെന്ന് സംശയിക്കുന്നവർ സഞ്ചരിച്ച കാർ കുന്നംകുളത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
വെട്ടേറ്റ മൂന്നുപേരിൽ ഒരാളുടെ സ്ഥിതി ഗുരുതരമാണ് എന്നാണ് റിപ്പോർട്ട്. കൊലപാതകത്തിന് പിന്നിൽ ബിജെപിയും ബജ്റംഗദളുമാണെന്ന് സിപിഎം ആരോപിച്ചു.
അക്രമത്തിനു ശേഷം സംഘം സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. സിപിഎം നേതാക്കൾ സ്ഥലത്തെത്തി. കുന്ദംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.